ഖുര്‍ആന്‍ ലിപി ചരിത്രം 2/2

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്‌‌‌
img

ٱلۡمَلَأُ / ٱلۡمَلَؤُا۟

വിശുദ്ധ ഖുര്‍ആനില്‍ പ്രമാണിമാര്‍ എന്നര്‍ഥമുള്ള  
ٱلۡمَلَأُ / ٱلۡمَلَؤُا۟
 എന്ന നാമം പതിനേഴു തവണ വന്നിട്ടുണ്ട്. അതില്‍ പതിമൂന്നിടത്തും  المَلَأُ(ലാമിന് ശേഷം അലിഫിന് മുകളില്‍ ഹംസ) എന്ന  രീതിയിലാണ് മുസ്വ്ഹഫിലുള്ളത്: 

قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ (سورة الأعراف: 60)
قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ (سورة الأعراف: 66)
وَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ لَئِنِ اتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَاسِرُونَ (سورة الأعراف: 90)
وَقَالَ الْمَلَأُ مِن قَوْمِهِ الَّذِينَ كَفَرُوا وَكَذَّبُوا بِلِقَاءِ الْآخِرَةِ (سورة المؤمنون: 33)

എന്നാല്‍ നാലിടങ്ങളില്‍  المَلَؤُا (ലാമിനു ശേഷം വാവിന് മുകളില്‍ ഹംസ) എന്ന ശൈലിയിലാണ് എഴുതിയിരിക്കുന്നത്: 

قَالَتْ يَا أَيُّهَا الْمَلَؤُا إِنِّي أُلْقِيَ إِلَيَّ كِتَابٌ كَرِيمٌ  (سورة النمل: 29)
قَالَتْ يَا أَيُّهَا الْمَلَؤُا أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ (سورة النمل: 32)
قَالَ يَا أَيُّهَا الْمَلَؤُا أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ (سورة النمل:38)
فَقَالَ الْمَلَؤُا الَّذِينَ كَفَرُوا مِن قَوْمِهِ مَا هَٰذَا إِلَّا بَشَرٌ مِّثْلُكُمْ (سورة المؤمنون:24)
ഈ നാല് വാക്യങ്ങളിലെയും പ്രമാണിമാര്‍ സമൂഹത്തില്‍ അത്യുന്നത സ്ഥാനമുള്ളവരായതുകൊണ്ടാണ് ഇപ്രകാരം എഴുതിയതെന്ന് പറയപ്പെടുന്നു. അധ്യായം അന്നംലിലെ മൂന്ന് വാക്യങ്ങളില്‍നിന്നും ഇത് വളരെ വ്യക്തമാണ്.

ضُعَفَاۤءُ/ٱلضُّعَفَـٰۤؤُا۟ 

ദുര്‍ബലര്‍ എന്ന അര്‍ത്ഥമുള്ള ദുഅഫാ എന്ന നാമം വിശുദ്ധ ഖുര്‍ആനില്‍ നാല്  തവണയുണ്ട്. മുസ്വ്ഹഫില്‍ ഇത് രണ്ട് തവണ
ضُعَفَاۤءُ/ٱلضُّعَفَاۤءِ  
  (അവസാനം അലിഫിന് ശേഷം ഹംസ) എന്നും രണ്ട് തവണ
ٱلضُّعَفَـٰۤؤُا۟
  (അവസാനം വാവിന് മുകളിലുള്ള ഹംസക്ക് ശേഷം അലിഫ്) എന്നുമാണ് എഴുതിയിട്ടുള്ളത്.
ഈ രണ്ട് രീതിയിലുള്ള എഴുത്തില്‍ ചില സൂചനകളുള്ളതായി പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ശൈലിയില്‍ എഴുതിയ വാക്യങ്ങള്‍ ഇവയാണ്:
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِي مِن تَحْتِهَا الْأَنْهَارُ لَهُ فِيهَا مِن كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ ..... (سورة البقرة: 266)

(നിങ്ങളിലൊരുവന് ഒരു നല്ല ആരാമമുണ്ട്. ഈത്തപ്പഴത്തരുക്കളാലും മുന്തിരിവള്ളികളാലും മറ്റെല്ലാ ഫലങ്ങളാലും നിറഞ്ഞത്; നദികളാല്‍ ജലസേചനം ചെയ്യപ്പെടുന്നതും. അവന്‍ വാര്‍ധക്യം പ്രാപിച്ചു. ഒന്നിനും കഴിയാത്ത കുറേ ദുര്‍ബലരായ കുട്ടികളുമുണ്ട്....)
لَّيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَىٰ وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُوا لِلَّهِ وَرَسُولِهِۚ (سورة التوبة: 91)

(ദുര്‍ബലരും രോഗികളും, ജിഹാദിനു പോകാന്‍ വേണ്ട ചെലവിനു വഴി കണ്ടെത്താത്തവരും ഒഴിഞ്ഞുനില്‍ക്കുന്നുവെങ്കില്‍ അതില്‍ കുറ്റമൊന്നുമില്ല - അവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും നിഷ്‌കളങ്കമായ ഗുണകാംക്ഷയുള്ളവരാണെങ്കില്‍).
ഇവിടെ ദുര്‍ബലര്‍ എന്നാല്‍ ശാരീരികമായി അവശത അനുഭവിക്കുന്നവരാണെന്ന് വ്യക്തമാണല്ലോ.
ഇനി الضُّعَفآؤاഎന്നെഴുതിയ ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക: 

وَبَرَزُوا لِلَّهِ جَمِيعًا فَقَالَ الضُّعَفَؤا لِلَّذِينَ اسْتَكْبَرُوا..... (سورة ابراهيم: 21)
(ഈ ജനങ്ങള്‍ ഒന്നായി അല്ലാഹുവിന്റെ മുന്നില്‍ മറയില്ലാതെ വെളിപ്പെടുന്നു. അന്നേരം ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍ വമ്പന്മാരായി ചമഞ്ഞവരോട് പറയും:..)

وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَؤا لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ (سورة غافر: 47)

(ഈ ജനം നരകത്തില്‍, തമ്മില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമൊന്ന് ഓര്‍ത്തുനോക്കുക: ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍, കേമന്മാരായി നടിച്ചിരുന്നവരോടു പറയും: 'ഞങ്ങള്‍ നിങ്ങളുടെ നീതന്മാരായിരുന്നുവല്ലോ. ഇവിടെ നിങ്ങള്‍ നരകയാതനയില്‍നിന്ന് കുറച്ചെങ്കിലും ഞങ്ങളെ രക്ഷിച്ചുതരുമോ?')
ഇവിടെ ദുര്‍ബലര്‍ക്ക് 
ٱلضُّعَفَـٰۤؤُا۟ 
 എന്ന് പ്രയോഗിച്ചിരിക്കുന്നു. രണ്ട് വാക്യങ്ങളും പരലോകത്തെ വര്‍ത്തമാനമാണ്. ശാരീരിക ദൗര്‍ബല്യമനുഭവിക്കുന്നവരല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച് സമൂഹത്തിലെ സമ്പത്തും സ്ഥാനമാനങ്ങളുമില്ലാത്ത പാവങ്ങളായ അനുയായികളാണ്.
ഇപ്രകാരം രണ്ട് വിഭാഗം ദുര്‍ബലരെ അക്ഷരങ്ങളുടെ രൂപമാറ്റത്തിലൂടെ പ്രകടമാക്കുന്നു എന്നതാണ് ഉസ്മാനി ലിപിയുടെ സൗന്ദര്യം.
أَتُمِدُّونَنِ ,  فَمَاۤ ءَاتَىٰنِۦَ
فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ (سورة النمل : 36)

(രാജ്ഞിയുടെ പ്രതിനിധി സുലൈമാന്റെ സന്നിധിയിലെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്നെ സമ്പത്തുകൊണ്ട് സഹായിച്ചുകളയാമെന്ന് വിചാരിക്കുകയാണോ? എന്നാല്‍, അല്ലാഹു എനിക്കു നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്കു  നല്‍കിയിട്ടുള്ളതിനേക്കാള്‍ എത്രയോ വര്‍ധിച്ചതാകുന്നു. പക്ഷേ, നിങ്ങളുടെ സമ്മാനങ്ങളില്‍ നിങ്ങള്‍ നിഗളിക്കുകയാണ്).
ഈ വാക്യത്തിലെ
أَتُمِدُّونَنِ ,  فَمَاۤ ءَاتَىٰنِۦَ  
  എന്നിവ ശ്രദ്ധിക്കുക. സാധാരണ രീതിയില്‍ അവസാനം യാ ചേര്‍ത്ത്  
أَتُمِدُّونَنِي، فَمَاۤ ءَاتَىٰنِۦَي 
  എന്നിങ്ങനെയാണ് എഴുതേണ്ടത്. എന്നാല്‍ ആശയത്തെ പരിഗണിച്ചുകൊണ്ടാണ് ഇവിടെ അവസാന അക്ഷരമായ യാഇനെ കളഞ്ഞത്. മുഹമ്മദ് ശംലൂല്‍ എഴുതി:
'നിങ്ങള്‍ എന്നെ സമ്പത്തുകൊണ്ട് സഹായിച്ചുകളയാമെന്ന് വിചാരിക്കുകയാണോ?' എന്ന ചോദ്യത്തിന്റെ ഗൗരവവും ഗാംഭീര്യവും അത്ഭുതവും ധ്വനിപ്പിക്കാനാണ് ഒരു സഡന്‍ ബ്രെക്കിട്ടതു പോലുള്ള സാഹചര്യമുണ്ടാക്കാനായി 
أَتُمِدُّونَنِ
 എന്ന് പറഞ്ഞത്. സബഅ് രാജ്ഞി നല്‍കിയ സമ്മാനങ്ങളേക്കാള്‍ എത്രയും മഹത്തരമാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എന്ന് അത്യധികം ആവേശത്തോടെ പറയുന്നതുകൊണ്ടാണ്  
فَمَاۤ ءَاتَىٰنِۦَي
എന്നതിലെ യാഇനെ കളഞ്ഞ്  
فَمَاۤ ءَاتَىٰنِ 
 എന്നെഴുതിയത്.
അബ്ദുല്‍ മുന്‍ഇം ശഈര്‍ എഴുതി:
فَلَا تَخْشَوُا النَّاسَ وَاخْشَوْنِ (سورة المائدة: 44)
  എന്ന വാക്യത്തിലെ അവസാനത്തിലുണ്ടായിരുന്ന യാഇനെ കളഞ്ഞത്  മനുഷ്യരില്‍ ഒരാളെയും പേടിക്കാതെ  അല്ലാഹുവിനെ മാത്രം ഭയപ്പെടേണ്ടതിന്റെ പ്രാധാന്യം ഗൗരവപൂര്‍വം അറിയിക്കാനാണ്. 
رحمة/رحمت
എന്ന നാമം ഏകവചനമായി മറ്റൊന്നിനോടും ചേരാതെ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാം. ഏഴിടങ്ങളില്‍ ഒഴികെ رحمة (അവസാനം ة) എന്നാണ് മുസ്വ്ഹഫിലുള്ളത്. സാധാരണ എഴുതുന്നത് പോലെയല്ലാതെ അവസാനം  ചേര്‍ത്തെഴുതിയ  വാക്യങ്ങള്‍ ഇവയാണ്:

1)  إِنَّ الَّذِينَ آمَنُوا وَالَّذِينَ هَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ أُولَٰئِكَ يَرْجُونَ رَحْمَتَ اللَّهِۚ وَاللَّهُ غَفُورٌ رَّحِيمٌ (سورة البقرة: 218)
2) وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًاۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ (سورة الأعراف: 56)
3) قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِۚ إِنَّهُ حَمِيدٌ مَّجِيدٌ (سورة هود: 73)
4) ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا (سورة مريم: 2)
5) فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَاۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (سورة الروم: 50)
6,7) أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَاۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّاۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ (سورة الزخرف: 32)

ഈ വാക്യങ്ങളില്‍ എല്ലായിടത്തും رحمت എന്ന നാമത്തിന്റെ ഉദ്ദേശ്യം ഭൗതികമായ അനുഗ്രഹങ്ങളും സുഖസൗകര്യങ്ങളുമാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. എന്നാല്‍ മറ്റിടങ്ങളിലുള്ളرحمة   കൊണ്ട് ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കിയതും നല്‍കാമെന്നേറ്റതുമായ കാരുണ്യമാണുദ്ദേശ്യം.

   وَلَا تَكُن فِی ضَیۡق /وَلَا تَكُ فِی ضَیۡق 

ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക:

1) وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِي ضَيْقٍ مِّمَّا يَمْكُرُونَ (سورة النمل: 70)
(പ്രവാചകാ, ഇവരെച്ചൊല്ലി ദുഃഖിക്കേണ്ടതില്ല. ഇവരുടെ കുതന്ത്രങ്ങളില്‍ മനഃക്ലേശവും വേണ്ട).

2) وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ (سورة النحل: 127)

(പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളേണം -നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു- അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനഃക്ലേശം വേണ്ട).
ഒന്നാം വാക്യത്തില്‍ 
وَلَا تَكُن فِی ضَیۡق
 എന്ന് സാധാരണ രീതിയിലാണ് എഴുതിയിരിക്കുന്നത്. രണ്ടാം വാക്യത്തില്‍   
وَلَا تَكُ فِی ضَیۡق
എന്നുമാണ്. അതായത് ആദ്യവാക്യത്തില്‍  تكُنഎന്നതിലെ നൂനിനെ നിലനിര്‍ത്തിയിരിക്കുന്നു. രണ്ടാം വാക്യത്തില്‍ നൂനിനെ കളഞ്ഞിരിക്കുന്നു. ഇതിന് പണ്ഡിതന്മാരില്‍ ചിലര്‍ പറയുന്ന കാരണമിതാണ്: ഒന്നാം വാക്യത്തില്‍ പ്രബോധിതര്‍ സത്യം സ്വീകരിക്കാത്തതിന്റെ പേരില്‍ താങ്കള്‍ വിഷമിക്കേണ്ടതില്ല എന്നാണുദ്ദേശ്യം. എന്നാല്‍, ഉഹുദ് യുദ്ധത്തിലേറ്റ തിരിച്ചടിയും ഹംസ (റ) അടക്കമുള്ളവരുടെ രക്തസാക്ഷിത്വവും തിരുമേനിയുടെ മനസ്സിന് ഏല്‍പ്പിച്ച കഠിനമായ ദുഃഖവും വേദനയും അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് അധ്യായം അന്നഹ്‌ലിലെ 127 വാക്യത്തിന്റെ അവതരണം. ശത്രുക്കളുടെ അക്രമങ്ങളില്‍ താങ്കള്‍ അല്‍പ്പം പോലും പ്രയാസപ്പെടേണ്ടതില്ല എന്ന് ശക്തമായി ധ്വനിപ്പിക്കുന്നതിനാണ് നൂനിനെ കളഞ്ഞത്.


يَهْدِيَنِى/يَهْدِيَنِ 

ഈ രണ്ട് വാക്യങ്ങള്‍ ശ്രദ്ധിക്കുക: 
وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ
മദ്യന്റെ നേരെ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ നാഥന്‍ എന്നെ ശരിയായ വഴിയിലൂടെ നയിച്ചേക്കാം' (അല്‍ഖസ്വസ്വ്: 22).

إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَٰذَا رَشَدًۭا
'അല്ലാഹു ഇഛിച്ചെങ്കില്‍' എന്ന് പറഞ്ഞാലല്ലാതെ. അഥവാ മറന്നുപോയാല്‍ ഉടനെ നീ നിന്റെ നാഥനെ ഓര്‍ക്കുക. എന്നിട്ടിങ്ങനെ പറയുക: 'എന്റെ നാഥന്‍ എന്നെ ഇതിനെക്കാള്‍ നേരായ വഴിക്കു നയിച്ചേക്കാം' (അല്‍കഹ്ഫ്: 24).
ആദ്യവാക്യത്തില്‍, സാധാരണ രീതിയില്‍ എഴുതുന്നതുപോലെ, അവസാനത്തില്‍ യാഇനെ ചേര്‍ത്ത് أن يَهْدِيَنِى എന്നും, രണ്ടാം വാക്യത്തില്‍ അവസാനത്തിലെ യാഇനെ കളഞ്ഞ്  أن يَهْدِيَنِഎന്നുമാണുള്ളത്.

ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇതാണ്: വാക്യങ്ങളിലെ ഹിദായത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ആദ്യത്തേതിലെ ഹിദായത്ത് യഥാര്‍ഥത്തിലുള്ള വഴി കാണിക്കലാണ്. മദ്‌യനിലേക്കുള്ള വഴി അല്ലാഹു കാണിച്ചുതരും എന്നാണ് മൂസാ നബി (അ) പ്രതീക്ഷിക്കുന്നത്. രണ്ടാമത്തേത് ആശയതലത്തിലുള്ളതാണ്. നേരായ വഴി എന്നതുകൊണ്ട് സത്യത്തിന്റെ പാത എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

أَيْنَ مَا/أَيْنَمَا
വിശുദ്ധ ഖുര്‍ആനില്‍ 'എവിടെയായിരുന്നാലും' എന്നര്‍ഥമുള്ള 'അയ്‌നമാ' എന്ന പദം രണ്ട് രൂപത്തില്‍ എഴുതിയതായി കാണാം. أَيْنَ ما എന്നും أيْنَمَا എന്നും.
അവയുടെ പശ്ചാത്തലം ശ്രദ്ധിച്ചാല്‍ അതിന്റെ കാരണം കണ്ടെത്താനാവും. 
أيْنَ مَا എന്നെഴുതിയിട്ടുള്ള വാക്യങ്ങള്‍ ഇവയാണ്: 
1)  أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ 
  'നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും' (അല്‍ബഖറ: 148).

2) ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍۢ مِّنَ ٱللَّهِ وَحَبْلٍۢ مِّنَ ٱلنَّاسِ 
'അല്ലാഹുവില്‍നിന്നുള്ള ഒരവലംബവും ജനങ്ങളില്‍നിന്നുള്ള എന്തെങ്കിലും അവലംബവും കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു' (ആലു ഇംറാന്‍: 112).
3)   ۖ حَتَّىٰٓ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوٓا۟ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ ۖ ...
അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: 'അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോഴെവിടെ?' 
4) وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّۭا
'ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു' (മര്‍യം: 31).
5) وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ. مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ
അന്ന് അവരോടു  ചോദിക്കും: 'അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി? അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?' (അശ്ശുഅറാഅ്: 92,93).
6 وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ
'നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്' (അല്‍ഹദീദ്: 4).

7)  ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ
'മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനേക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്' (അല്‍മുജാദില: 7).
8) ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ
പിന്നീട് അവരോടിങ്ങനെ ചോദിക്കും: 'അല്ലാഹുവെവെടിഞ്ഞു നിങ്ങളവനില്‍ പങ്കുചേര്‍ത്തിരുന്നവരെവിടെ?' (അല്‍മുഅ്മിന്‍: 73).
ഈ വാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ أين ما كُنْتُم (നിങ്ങള്‍ എവിടെയായിരുന്നാലും) എന്നതുകൊണ്ട് വിവിധ പ്രദേശങ്ങളും വ്യത്യസ്ത സ്ഥലങ്ങളുമാണുദ്ദേശ്യമെന്ന് മനസ്സിലാവും. 
ഇനി ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക: 
1) مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًۭا
'അവര്‍ ശപിക്കപ്പെട്ടവരായിരിക്കും. എവിടെ കണ്ടെത്തിയാലും അവരെ പിടികൂടി വകവരുത്തും' (അല്‍അഹ്‌സാബ്: 61).
ഇവിടെ കപടന്മാരെക്കുറിച്ചാണ് പരാമര്‍ശം. അവരധികവും മദീന കേന്ദ്രീകരിച്ചാണുണ്ടായിരുന്നത്. أَيْنَمَا എന്നാല്‍ മദീനയില്‍ എവിടെവെച്ച് കണ്ടാലും എന്നേ ഉദ്ദേശ്യമുള്ളൂ.
2) أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍۢ مُّشَيَّدَةٍۢ ۗ
'നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും' (അന്നിസാഅ്: 78).
ഇവിടെ മരണമടയുന്ന സ്ഥലം ഒരിടത്ത് മാത്രമാവുന്നതിനാലാണ് ഇപ്രകാരം  എന്നെഴുതിയത്.
3) وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌۭ
'കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം അറിയുന്നവനും' (അല്‍ബഖറ: 115).
ഇവിടെ فأيْنَمَا മുഖം തിരിക്കുന്നയിടത്തില്‍ കേന്ദ്രീകൃതമാണ്.
 
4) وَضَرَبَ ٱللَّهُ مَثَلًۭا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍۢ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ
'അല്ലാഹു മറ്റൊരുദാഹരണം കൂടി നല്‍കുന്നു: രണ്ടാളുകള്‍. അവരിലൊരുവന്‍ ഊമയാണ്. ഒന്നിനും കഴിയാത്തവന്‍. അവന്‍ തന്റെ യജമാനന് ഒരു ഭാരമാണ്. അയാള്‍ അവനെ എവിടേക്കയച്ചാലും അവനൊരു നന്മയും വരുത്തുകയില്ല. അയാളും, സ്വയം നേര്‍വഴിയില്‍ നിലയുറപ്പിച്ച് നീതി കല്‍പിക്കുന്നവനും ഒരുപോലെയാണോ?' (അന്നഹ്ല്‍: 76).
ഈ വാക്യത്തിലും എങ്ങോട്ടാണോ ഊമയെ അയക്കുന്നത് അവിടെ മാത്രമാണുദ്ദേശ്യം.
ചുരുക്കത്തില്‍, അതിരുകളില്ലാത്ത വിശാല സ്ഥലങ്ങളെ ഉദ്ദേശിക്കുമ്പോള്‍ أَيْنَ مَا എന്നും നിശ്ചിതവും നിര്‍ണിതവുമായ പ്രദേശങ്ങളെ ഉദ്ദേശിക്കുമ്പോള്‍ أَيْنَمَأ എന്നും എഴുതി.

فيما/في ما
താഴെ കൊടുത്ത രണ്ട് വാക്യങ്ങളില്‍ ഫീമാ എന്ന് എങ്ങനെയാണ് എഴുതിയിരിക്കുന്നതെന്ന് ശ്രദ്ധിക്കുക:
وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًاۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنفُسِهِنَّ بِالْمَعْرُوفِۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ 
'നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ടതാണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു' (അല്‍ബഖറ: 234).
وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا وَصِيَّةً لِّأَزْوَاجِهِم مَّتَاعًا إِلَى الْحَوْلِ غَيْرَ إِخْرَاجٍۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِي أَنفُسِهِنَّ مِن مَّعْرُوفٍۗ وَاللَّهُ عَزِيزٌ حَكِيمٌ
'നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ' (അല്‍ബഖറ: 240).

ഈ രണ്ട് വാക്യങ്ങളില്‍ ആദ്യവാക്യത്തില്‍ فيما فَعَلْنَ എന്നും, രണ്ടാം വാക്യത്തില്‍  فى ما فَعَلْنَഎന്നുമാണുള്ളത്. വാക്യങ്ങളിലെ ആശയവ്യത്യാസത്തിലേക്കാണ് ഇതിന്റെ സൂചന. ആദ്യവാക്യത്തിലെ فِيمَا فَعَلْنَ-ക്കു ശേഷം വന്ന  مَعْرُوفٍഅലിഫ് ലാമോട് കൂടെയാണ്. അതായത് അറിയപ്പെട്ട സുനിശ്ചിത സുകൃതം എന്നര്‍ഥം. ഇവിടെ അതു കൊണ്ടുദ്ദേശ്യം പുനര്‍വിവാഹമാണ്.

എന്നാല്‍ അടുത്ത വാക്യത്തിലെ مَعْرُفٍ അലിഫ് ലാമില്ലാതെ നകിറയാണ്. ഇവിടെ നന്മയെ ഏതെങ്കിലും ഒന്നോ രണ്ടോ കാര്യത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയിട്ടില്ല എന്നര്‍ഥം. വിധവകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഏതു നിലപാടുകളും സ്വീകരിക്കാം എന്നാണ് ഇതിന്റെ  വിവക്ഷ.

ഇപ്രകാരം വിശുദ്ധ ഖുര്‍ആനില്‍ എവിടെയെല്ലാംفِيمَا എന്നെഴുതിയിട്ടുണ്ടോ അവിടെയെല്ലാം ശേഷം പറയുന്നവ ഏതെങ്കിലും ഒന്നില്‍ കേന്ദ്രീകൃതമാവും.فِي مَا -ക്ക് ശേഷമാവട്ടെ ഒന്നിലധികം കാര്യങ്ങളുണ്ടാവും.

یَـٰۤأَیُّهَا/يَٰٓأَيُّهَ ، أَیُّهَا/أَیُّهَ 
വിശുദ്ധ ഖുര്‍ആനില്‍ يَأيُّهَا എന്ന പദം 142 തവണ വന്നിട്ടുണ്ട്. 17 വിഭാഗം ആളുകളെ വിളിക്കാനായി ഈ പദം ഉപയോഗിച്ചിട്ടുണ്ട്:


يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (سورة البقرة : 21)
يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انظُرْنَا وَاسْمَعُواۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ (سورة البقرة : 104)
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم (سورة النساء : 47)
يَا أَيُّهَا الرَّسُولُ لَا يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ (سورة المائدة : 41)


ഇപ്രകാരം:

َـٰۤأَیُّهَا ٱلنبي، یَـٰۤأَیُّهَا الملأ، یَـٰۤأَیُّهَا الملؤ، یَـٰۤأَیُّهَا العزيز، یَـٰۤأَیُّهَا الذي نزل عليه الذكر،
یَـٰۤأَیُّهَا الرسل، یَـٰۤأَیُّهَاالنمل، یَـٰۤأَیُّهَاالذين هادوا، یَـٰۤأَیُّهَاالذين كفروا، یَـٰۤأَیُّهَا المزمل،
یَـٰۤأَیُّهَا المدثر، یَـٰۤأَیُّهَا الإنسان، یَـٰۤأَیُّهَا الكافرون

എന്നീ വിഭാഗങ്ങളെയും ഈ പദം ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നുണ്ട്. 
എല്ലാ വാക്യങ്ങളിലും അവസാനത്തിലെ ഹാഇന് ശേഷം അലിഫിനെ ചേര്‍ത്ത്  يأيُّهَاഎന്നാണ് എഴുതിയിട്ടുള്ളത്. എന്നാല്‍ ഒരിടത്ത് മാത്രം അവസാനത്തിലെ അലിഫിനെ ഒഴിവാക്കി അസാധാരണ രീതിയില്‍ يأيُّه എന്നാണെഴുതിയിട്ടുള്ളത്:
وَقَالُوا يَا أَيُّهَ السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ
അവര്‍ പറഞ്ഞു: 'അല്ലയോ മാരണക്കാരാ, നീയുമായി നിന്റെ നാഥനുണ്ടാക്കിയ കരാറനുസരിച്ച് നീ നിന്റെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ഉറപ്പായും ഞങ്ങള്‍ നേര്‍വഴിയില്‍ വന്നുകൊള്ളാം' (അസ്സുഖ്റുഫ്: 49).
ഇതിന്റെ കാരണം വ്യക്തമാണ്. മൂസാ നബിയുടെ കാലത്തെ നിഷേധികള്‍ മൂസാ നബിയെയാണ് 
يَٰٓأَيُّهَ ٱلسَّاحِرُ 
 (അല്ലയോ ജാലവിദ്യക്കാരാ) എന്ന് അഭിസംബോധന ചെയ്യുന്നത്. ഇതാവട്ടെ വാസ്തവവിരുദ്ധവും വിചിത്രവുമാണ്. അവരുടെ ധിക്കാരത്തെയും വിഡ്ഢിത്തത്തെയും വെളിപ്പെടുത്തുന്നതാണ് ഈ വിളി.
അതിനാലാണ് അസാധാരണമായി അവസാനത്തിലെ അലിഫിനെ ഒഴിവാക്കി എഴുതിയത്.
يـأيُّها-യിലെ ആദ്യത്തെ യാഇനെ ഒഴിവാക്കി أَيُّها എന്ന് വിശുദ്ധ ഖുര്‍ആനില്‍ ഒമ്പത് തവണ വന്നിട്ടുണ്ട്:
إِن يَشَأْ يُذْهِبْكُمْ أَيُّهَا النَّاسُ وَيَأْتِ بِآخَرِينَۚ وَكَانَ اللَّهُ عَلَىٰ ذَٰلِكَ قَدِيرًا (سورة النساء : 133)

یُوسُفُ أَیُّهَا ٱلصِّدِّیقُ .... (سورة یُوسُفُ : 46)

ഇവയില്‍ രണ്ടിടത്ത് അവസാനത്തെ അലിഫിനെ ഒഴിവാക്കിയാണ് എഴുതിയിരിക്കുന്നത്.
ഇവയാണത്:
1)  وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

'സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം' (അന്നൂര്‍: 31).
അര്‍റഹ്‌മാന്‍: 31
سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ
'ഭൂമിക്ക് ഭാരമായ ജിന്നുകളേ, മനുഷ്യരേ, നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞുവരുന്നുണ്ട്' (അര്‍റഹ്‌മാന്‍: 31).
ഇതിന്റെ കാരണം ഇപ്രകാരം ചൂണ്ടിക്കാണിക്കപ്പെടുന്നു: ഒന്നാം വാക്യത്തിലെ 
أَیُّهَ ٱلۡمُؤۡمِنُونَ
 എന്നതിലെ അഭിസംബോധിതരില്‍ യഥാര്‍ഥ വിശ്വാസികളല്ലാത്ത കപടന്മാരും ഉള്‍പ്പെടും. രണ്ടാമത്തേതില്‍ ഭാരമുള്ള രണ്ട് വിഭാഗം എന്ന നാമം മനുഷ്യ-ജിന്നുകളുടെ യഥാര്‍ഥ നാമമല്ല, ആലങ്കാരികം മാത്രമാണ്. കാരണം അവരേക്കാള്‍ ഭാരമുള്ള വേറെയും ജീവജാലങ്ങളുണ്ടല്ലോ. അതുകൊണ്ടാണ് അസാധാരണമായി അവസാനത്തെ അലിഫിനെ ഒഴിവാക്കി എഴുതിയത്.

ഇപ്രകാരം ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. സിയാദ് അസ്സല്‍വാദിയുടെ 'അജാഇബുല്‍ ഖുര്‍ആനില്‍ കരീം' എന്ന ഫേസ്ബുക്ക് സൈറ്റുകള്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്നതാണ്.
(https://m.facebook.com/quraan.ziad/posts/1221090531371439)
ഡോ. ത്വാഹാ ആബിദീന്‍ ത്വാഹയുടെ  
مزايا و فوائد الرسم العثماني
 , ഡോ. യാസീന്‍ സയ്യിദ് നുവൈറിന്റെ 
فوائد الرسم العثماني و حكمه
, അല്‍ മറാകശിയുടെ 
عنوان الدليل من مرسوم خط التنزيل
  തുടങ്ങിയ കൃതികളും ഈ വിഷയത്തില്‍ കൂടുതല്‍ അറിവ് പകരുന്നുണ്ട്.

കുറിപ്പുകള്‍

1. (إعجاز رسم القرآن وإعجاز التلاوة: ص: 1)
2. (إعجاز رسم القرآن وإعجاز التلاوة)
 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top