ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി

‌‌

ഉയര്‍ച്ചയെ സൂചിപ്പിക്കുന്നهاء الرفعة
താഴ്ചയെ സൂചിപ്പിക്കുന്നهاء الخفض 
هاء الرّفعة
ഖുര്‍ആനിലെ 'അല്‍ഫത്ഹ്' അധ്യായത്തിലെ പത്താം സൂക്തത്തിലെ عليهِ എന്ന പദത്തിലെ ഉകാരമുള്ള 'ഹു' എന്ന അക്ഷരത്തെയാണ് هاء الرفعة (ഉയര്‍ച്ചയെ സൂചിപ്പിക്കുന്ന ഹാഅ്) എന്നു പറയുന്നത്.

إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا ﴿١٠﴾
''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്നപക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവനു തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയിലേര്‍പ്പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന് മഹത്തായ പ്രതിഫലം അവന്‍ നല്‍കുന്നതാണ്' (അല്‍ ഫത്ഹ്: 10).
عليه എന്നതിലെ  هاء-ന്റെ അടിസ്ഥാന സ്വരം 'ഹി' എന്നതാണ്. به،فِيهِ، إليهِ، عليهِ എന്നിവ പോലെ.  على، إلى، فِي،بِഎന്നിവ  എന്നതിനു മുമ്പില്‍ വരുമ്പോള്‍ അങ്ങനെയാണ് അറബി ഭാഷാ പ്രയോഗം.

എന്നാല്‍ മേല്‍സൂക്തത്തില്‍ عَلَيهِ എന്നതിനു പകരം عَلَيهُ എന്ന പ്രയോഗിച്ചതിന്റെ സാംഗത്യമാണ് ഇവിടെ പരിശോധിക്കുന്നത്.

ബൈഅത്തുര്‍രിദ്‌വാന്‍ (بَيْعَة الرّضوان)
ഹുദൈബിയ്യാ സന്ധിയുടെ പശ്ചാത്തലത്തില്‍ നബി(സ) സ്വഹാബികളില്‍നിന്ന് പ്രതിജ്ഞ സ്വീകരിച്ച സംഭവമാണ് മേല്‍സൂക്തത്തിലെ പ്രമേയം. താനും അനുയായികളും ഉംറ നിര്‍വഹിക്കാനാണ് എത്തിയിട്ടുള്ളതെന്ന് ഖുറൈശികളെ അറിയിക്കാനായി നബി(സ) ഉസ്മാനെ മക്കയിലേക്കയച്ചു. മക്കക്കാര്‍ ഉസ്മാനെ വധിച്ചതായി വാര്‍ത്ത പരന്നു. തദവസരം നബി(സ) ഒരു മരത്തിന്റെ താഴെ വെച്ച്, സംഭവം ശരിയെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ തന്റെ കൂടെയുണ്ടാവണമെന്ന് സ്വഹാബികളോട് അനുസരണ പ്രതിജ്ഞ വാങ്ങി.

സംഭവം സംബന്ധിച്ച് മുസ്‌ലിം, ജാബിറുബ്‌നു അബ്ദില്ലയില്‍നിന്ന് ഉദ്ധരിക്കുന്നു:
كُنَّا يَوْمَ الْحُدَيْبِيَةِ أَلْفًا وَأَرْبَعَمِائَةٍ فَبَايَعْنَاهُ وَعُمَرُ آخِذٌ بِيَدِهِ تَحْتَ الشَّجَرَةِ - غير جدّبن قيس - اختبأ تحت بطن بعيره - فقال لنا رسول الله: أنتم اليوم خير أهل الأرض
''ഹുദൈബിയ്യാ ദിവസം ഞങ്ങള്‍ ആയിരത്തിനാനൂറ് പേര്‍ നബിയോടൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ നബിയുമായി അനുസരണ പ്രതിജ്ഞ ചെയ്തു. ഉമര്‍ മരത്തിനു താഴെ നബി(സ)യുടെ കരം ഗ്രഹിച്ചു നിന്നു. ജദ്ദുബ്‌നു ഖൈസ് തന്റെ ഒട്ടകത്തിന്റെ ഉദരത്തിനു താഴെ മറഞ്ഞുനിന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഭൂമിയിലെ ഏറ്റവും ഉത്തമരാണ്'' (സ്വഹീഹു മുസ്‌ലിം 33), കിതാബുല്‍ ഇമാറഃ 18), ബാബു ഇസ്തിഹ്ബാബി മുബായഅത്തില്‍ ഇമാം അല്‍ജൈശ, ഹദീസ്: 1856
അനുസരണ പ്രതിജ്ഞ നടന്ന സ്ഥലത്തെ മരം شجرة الرّضوان എന്നും, അനുസരണ പ്രതിജ്ഞ بيْعَة الرّضوان എന്നും അറിയപ്പെടുന്നു.
لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾
''ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയത്തിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് അവന്‍ മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു'' (ഫത്ഹ്: 18).

മഹത്തരമായ ത്യാഗസന്നദ്ധതയുടെ ഈ അന്തരീക്ഷമാണ് ഫത്ഹ്: 10-ാം സൂക്തത്തില്‍ മുഴച്ചുനില്‍ക്കുന്നത്. അനുസരണ പ്രതിജ്ഞയില്‍ പങ്കെടുത്ത സൗഭാഗ്യശ്രീലാളിതരായ സ്വഹാബികളെ മഹത്വവല്‍ക്കരിക്കുന്നതാണ് ആ രംഗം. അതായത്, ഔന്നത്യത്തിന്റെയും ഉത്തുംഗതയുടെയും അന്തരീക്ഷം عليهِ -യിലെ هاء -ല്‍ ആ ഉയര്‍ച്ചയും ഔന്നത്യവും പ്രതിഫലിക്കുംവിധംعَلَيهُ എന്ന് പ്രയോഗിച്ചു. عليهِ എന്ന സ്വരരൂപം മേല്‍ സന്ദര്‍ഭത്തിന് യോജിച്ചതല്ല. ,ضمّة ، كسرة  ആയി മാറി. ضمَة ഔന്നത്യത്തെ പ്രകാശിപ്പിക്കാന്‍ പ്രാപ്തമാണ്. അതുകൊണ്ടാണ് ഈهاء നെ هاء الرّفعة എന്ന് വിശേഷിപ്പിച്ചത്.

കരാറും പ്രതിജ്ഞയും പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ചാണല്ലോ സൂക്തം പറയുന്നത്. കരാര്‍ പൂര്‍ത്തീകരണം അനുസരണ പ്രതിജ്ഞ ചെയ്ത ആളുടെ സത്യസന്ധതയെയും മനക്കരുത്തിനെയും ഔന്നത്യത്തെയും സ്വഭാവമഹിമയെയും ഒരുപോലെ പ്രകാശിപ്പിക്കുന്നുണ്ട്. മേല്‍ ഗുണങ്ങളുടെ അഭാവത്തില്‍ അത് നിറവേറ്റുക സാധ്യമല്ല. അതുകൊണ്ടാണ് عليهُ എന്ന് ഉകാരത്തോടെ പ്രയോഗിച്ചത്. കരാര്‍പാലനം അനുസരണ പ്രതിജ്ഞ ചെയ്തയാളുടെ സ്ഥാനവും മഹത്വവും ഇഹ-പര ലോകങ്ങളില്‍ ഉയര്‍ത്തുന്നു.  عليهُഎന്ന പ്രയോഗം ഇതും സാധൂകരിക്കുന്നുണ്ട്.

ഖുര്‍ആനിലെ ചില പദങ്ങളുടെ രൂപവും അക്ഷരങ്ങളും സ്വരചിഹ്നങ്ങളും അവയുടെ അടിസ്ഥാന സ്വഭാവത്തില്‍നിന്ന് ഭിന്നമായി അതത് സന്ദര്‍ഭങ്ങളിലെ സവിശേഷ പശ്ചാത്തലങ്ങള്‍ക്കനുസൃതമായി വ്യത്യസ്ത ശൈലികളില്‍ ഉപയോഗിക്കുന്നതായി കാണാം.

هاء الخفض
(فيه مهانًا)
ഖുര്‍ആനിലെ മറ്റൊരുതരം  هاءആണ് هاء الرّفعةയുടെ നേര്‍വിരുദ്ധമായ هاء الخفض (അധമത്വത്തെ സൂചിപ്പിക്കുന്ന ഹാഅ്). ഫുര്‍ഖാന്‍ അധ്യായം 69-ാം സൂക്തത്തിലാണ് ഇതുള്ളത്:
وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ﴿٦٩﴾
''അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്നപക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.

ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും'' (ഫുര്‍ഖാന്‍: 68,69).
ഖുര്‍ആന്‍ പാരായണ വിശാരദര്‍ ഈ സൂക്തത്തിലെ وَيَخْلُدْ فِيهِ مُهَانًا എന്നത് وَيَخْلُدْ فِيهِي مُهَانًا എന്ന് പാരായണം ചെയ്യണമെന്ന് ഖണ്ഡിതമായിത്തന്നെ പറയുന്നു. അതേസമയം  فِيهِഎന്നുള്ള മറ്റു സ്ഥലങ്ങളില്‍ فِيهِ എന്നു മാത്രം ദീര്‍ഘിപ്പിക്കാതെ ഓതുകയാണ് വേണ്ടത്.

فِيهي എന്ന് പാരായണം ചെയ്യുന്നതിന്റെ ഔചിത്യം
അല്ലാഹുവിന്റെ ദാസന്മാരായ സത്യവിശ്വാസികള്‍ ചെയ്യാത്ത ചില തിന്മകളെക്കുറിച്ച് പറയുന്നേടത്താണ് ഈ പ്രയോഗം. പ്രസ്തുത തെറ്റുകള്‍ ചെയ്യുന്നവര്‍ അനുഭവിക്കാനിരിക്കുന്ന വന്‍ ശിക്ഷയെക്കുറിച്ച് പറയുന്നേടത്താണ്فِيهِي   എന്ന് നീട്ടി ഓതുന്നത്. അതായത്, തിന്മ ചെയ്തവര്‍ നരകത്തിന്റെ ആഴങ്ങളിലേക്ക് പതിക്കുന്നത് നമ്മെ അനുഭവിപ്പിക്കും വിധമാണ് പ്രയോഗം. രണ്ട് സ്വരചിഹ്നത്തിലധികം നാം അവിടെ നീട്ടി പാരായണം ചെയ്യുമ്പോള്‍ കുറ്റവാളിയുടെ നരകത്തിന്റെ അത്യഗാധതയിലേക്കുള്ള വീഴ്ച അനുഭവിച്ചറിയാന്‍ ഖുര്‍ആന്‍ വായിക്കുന്നയാള്‍ക്ക് അവസരമൊരുക്കുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top