യുദ്ധം അവസാനത്തോടടുക്കുകയാണോ?

‌‌

വിശാല ഇസ്രയേല്‍ സ്ഥാപിക്കപ്പെടാന്‍ പോകുന്നു എന്ന പ്രതീതിയാണ് പുതിയ അറബ്-ഇസ്രയേല്‍ കരാറുകള്‍ മുസ്‌ലിം ലോകത്തുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളില്‍ നിന്ന് വന്നുചേര്‍ന്ന സയണിസ്റ്റുകള്‍ എഴുപതു ലക്ഷം തദ്ദേശീയരായ ഫലസ്ത്വീനികളെ ആട്ടിയോടിച്ചും പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ഉണ്ടാക്കിയെടുത്ത ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ മുമ്പില്‍ കഴിഞ്ഞ 72 വര്‍ഷത്തിനുള്ളില്‍ വാതില്‍ തുറന്നത് രണ്ടു അറബ് രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ രാഷ്ട്രത്തിന്റെ കാല്‍ക്കല്‍ കരാറൊപ്പിടാന്‍ ഒരു നിരതന്നെ ക്യൂ നില്‍ക്കുന്നതു കാണുമ്പോള്‍, നേരത്തേ സയണിസ്റ്റുകള്‍ വരച്ചുവെച്ച, മുസ്‌ലിം ലോകത്തിന്റെ നല്ലൊരു ഭാഗമുള്‍പ്പെട്ട, നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെയുള്ള വിശാല ഇസ്രയേലിന്റെ സ്ഥാപനത്തിന് ഇനി തടസ്സങ്ങളൊന്നുമില്ല എന്നു കരുതാന്‍ ന്യായമുണ്ട്. ആ വിശാല ഇസ്രയേല്‍ രാഷ്ട്രത്തിലെ പൗരന്മാരായി ജീവിക്കുന്നതില്‍ വിരോധം തോന്നാത്തവരാണ് കരാറുകള്‍ക്കു നടക്കുന്ന ഭരണാധികാരികളും അവര്‍ക്ക് ഓശാന പാടുന്ന പണ്ഡിതന്മാരും.

ഇസ്രയേല്‍ ബാന്ധവത്തിന്റെ എല്ലാ സീമകളും ലംഘിക്കപ്പെട്ടതോടെ വിശാല ഇസ്രയേല്‍ സ്ഥാപിക്കപ്പെടാന്‍ പോകുന്നുവെന്നത് ഒരു വശത്ത് മുസ്‌ലിം ലോകത്ത് ആധിയും ഭീതിയുമുണ്ടാക്കുമ്പോള്‍ മറുവശത്ത്, സയണിസ്റ്റുകളും മുസ്‌ലിംകളും തമ്മില്‍ തുറന്ന പോരാട്ടത്തിന്റെ വാതില്‍ തുറക്കുന്നുവെന്ന തോന്നലും ഉണ്ടാകുന്നുണ്ട്. മുസ്‌ലിംകള്‍ ഈ അക്രമികളോട് യുദ്ധം ചെയ്യാതെ അന്ത്യനാള്‍ വരാന്‍ പോകുന്നില്ലെന്നും, ആ യുദ്ധത്തില്‍ കല്ലുംമരവും വരെ സയണിസ്റ്റുകള്‍ക്കെതിരെയായിരിക്കുമെന്നും പറഞ്ഞ പ്രവാചകന്റെ പ്രവചനം പുലരാന്‍ പോവുകയാണോ? നബി (സ) പറഞ്ഞതിങ്ങനെയാണ്: 'മുസ്‌ലിംകള്‍ ജൂതന്മാരോട് യുദ്ധം ചെയ്യാതെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അങ്ങനെ ജൂതന്‍ കല്ലിനും മരത്തിനും പിന്നില്‍ ഒളിക്കും. അപ്പോള്‍ കല്ലുകളും മരങ്ങളും വിളിച്ചുപറയും: അല്ലാഹുവിന്റെ ദാസാ, ഇതാ എനിക്കു പിന്നില്‍ ഒരു ജൂതന്‍; വരൂ, അവനെ വധിക്കൂ.....' (മുസ്‌ലിം). മുസ്‌ലിം പൊതുസമൂഹം ഒരു പക്ഷത്തും സയണിസ്റ്റുകളും മുസ്‌ലിം സയണിസ്റ്റുകളായ ഭരണാധികാരികളും മറുവശത്തും നിലകൊള്ളുന്ന പോരാട്ടമായിരിക്കും അത്. ഈ രണ്ടു പക്ഷമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞുവരുന്നത്. 
നേരത്തേ ഫലസ്ത്വീനില്‍, ഇസ്രയേലുമായുള്ള കരാറിനെ അനുകൂലിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു.  അനുകൂലിക്കുന്ന പി.എല്‍.ഒ ആണ് യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ ഇസ്രയേലുമായി കരാറിലേര്‍പ്പെട്ടത്. ശേഷം വന്ന മഹ്‌മൂദ് അബ്ബാസുംഅതേ നിലപാടിലായിരുന്നു. എന്നാല്‍ കരാറിന് അതെഴുതിയ മഷിയുടെ പോലും വിലകല്‍പിക്കാത്ത  സയണിസ്റ്റുകള്‍, ഖുര്‍ആന്‍ അവരെക്കുറിച്ച് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയും കരാറിലേര്‍പ്പെട്ട അറഫാത്തിനെ പോലുംകൊല്ലുകയും ചെയ്തതോടെ പി.എല്‍.ഒ ദുരനുഭവങ്ങളില്‍നിന്നും പാഠം പഠിച്ചു. കരാറുകളെ എതിര്‍ത്തുപോന്ന ചെറുത്തു നില്‍പ്പു പ്രസ്ഥാനമായ ഹമാസിന്റെ നിലപാടു തന്നെയാണ് ഇന്ന് പി.എല്‍.ഒക്കുമുള്ളത്. അങ്ങനെ ആരുടെ പേരിലാണോ ഇന്ന് ചിലര്‍ ഇസ്രയേലുമായി സന്ധിക്കു നടക്കുന്നത്, അവര്‍ ഒറ്റക്കെട്ടായി തങ്ങള്‍ക്ക് ആ സന്ധി വേണ്ട എന്നുതീരുമാനിച്ചിരിക്കുന്നു. 

ഇനി ഫലസ്ത്വീനികളാണ് ഫലസ്ത്വീന്റെ ഭാഗധേയം നിര്‍ണയിക്കുക. അല്ലാതെ, ഇസ്രയേലുമായി ഇതുവരെ ഒരു അസമാധാനവുമില്ലാത്ത ഇപ്പോള്‍ സമാധാനക്കരാര്‍ ഒപ്പിടാന്‍ ഓടിനടക്കുന്ന ദൂരെ കിടക്കുന്ന മുസ്‌ലിം നാമധാരികളായ ഭരണാധികാരികളല്ല. പ്രവാചകന്‍(സ) പറഞ്ഞല്ലോ: 'തന്റെ ഉമ്മത്തില്‍ ഒരു വിഭാഗമുണ്ടായിരിക്കും. അവര്‍ സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ്; അവരുടെ ശത്രുക്കളെ അതിജയിക്കുന്നവരും. അവര്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ ശത്രുക്കള്‍ക്ക് കഴിയില്ല, ചില്ലറ പ്രയാസങ്ങളല്ലാതെ.' അനുചരന്മാര്‍ ചോദിച്ചു: അവര്‍ എവിടെയായിരിക്കും പ്രവാചകരേ?' അവിടുന്ന് പ്രതിവചിച്ചു: 'ബൈതുല്‍ മഖ്ദിസിലും ബൈതുല്‍ മഖ്ദിസിന്റെ ചുറ്റുവട്ടത്തും' (അഹ്‌മദ്, ത്വബറാനി).

മുസ്‌ലിം ലോകത്ത്, ആര് ഇഷ്ടപ്പെട്ടാലുംഇല്ലെങ്കിലും രണ്ടു ചേരികള്‍ അതിശക്തമായി രൂപപ്പെട്ടുവരികയാണ്: ഒന്ന് ഫലസ്ത്വീന്റെയും ബൈതുല്‍ മഖ്ദിസിന്റെയും കൂടെ നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിം രാഷ്ട്രങ്ങളും മുസ്‌ലിം പൊതുസമൂഹവും. അവര്‍ മൊത്തത്തില്‍ ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിച്ചുതന്നെ സമരമുഖത്ത് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു ദീനീബാധ്യത നിര്‍വഹിക്കുന്നുവെന്നതിനു പുറമെ രാഷ്ട്രീയമായും അത്തരമൊരു നിലപാടിനു ഇടമുള്ള ലോകമാണ് ഉരുത്തിരിഞ്ഞുവരുന്നതെന്ന് അവര്‍ കരുതുന്നുണ്ടാകണം. മറുവശത്ത്, ഈ ചേരിയെ ഒറ്റക്കു തോല്‍പിക്കാനാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഇസ്രയേലിനെ കൂട്ടുപിടിച്ചു മാത്രമേ അതിനെ തോല്‍പിക്കാനാവൂ എന്നു വിശ്വസിച്ച് അതിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ള സ്വേഛാധിപത്യ ഭരണകൂടങ്ങളും അവരുടെ പിണിയാളുകളും. രണ്ടു ചേരിയും രണ്ടും കല്‍പിച്ച് മുന്നോട്ടുപോകുന്നതാണ് ഒടുവിലത്തെ കാഴ്ച. ഈ സംഘര്‍ഷമാണ് വിധിനിര്‍ണായകമായ അന്തിമ പോരാട്ടം അടുത്തുവരികയാണോ എന്ന ചോദ്യമുയര്‍ത്തുന്നത്.

ഏതായാലും, ഓരോ മുസ്‌ലിമിനും നിലപാടുകളെടുക്കാനുള്ള സമയമാണ് അടുത്തുവന്നുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കിനി മൗനം പാലിച്ചും 'അഡ്ജസ്റ്റ്'ചെയ്തും കൂടുതല്‍ മുന്നോട്ടുപോകാനാവില്ല. ഇനിയുള്ള ലോകത്ത് രണ്ടു  പക്ഷമേയുള്ളൂ. ഏതു പക്ഷത്തു നില്‍ക്കണം എന്ന് ഉറച്ചുതീരുമാനിക്കേണ്ട ഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നത് എന്നത്തെയും പോലെ ഇന്നും വലിയ 'റിസ്‌കു'ള്ള ഏര്‍പ്പാടാണ്. അതിന് ധൈര്യമില്ലാത്തവന് മറുപക്ഷത്ത് നിന്നുകൊണ്ട് അസത്യത്തിന്റെ കൂടെ നില്‍ക്കുന്നതിന് ശര്‍ഈ ന്യായങ്ങളുണ്ടോ എന്ന് പരതിനോക്കുന്ന പണി പണ്ടത്തെപ്പോലെ ഇനിയും തുടരാം
فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِۚ وَمَن يُقَاتِلْ فِي سَبِيلِ اللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ﴿٧٤﴾
'പരലോകത്തിനു വേണ്ടി ഇഹലോക ജീവിതത്തെ വില്‍പന നടത്തിയിട്ടുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടട്ടെ.  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി വധിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നവന് നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു' (അന്നിസാഅ്: 74).

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top