ഖുര്‍ആനിലെ പദകൗതുകങ്ങള്‍ شرى اشترى
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
شرى، اشترىഎന്നീ പദങ്ങള്‍ ഒരേ മൂലത്തില്‍നിന്നുള്ള രണ്ടു പദങ്ങളാണ്. എന്നാല്‍ രണ്ടിന്റെയും അര്‍ഥങ്ങള്‍ ഖുര്‍ആനില്‍ വിരുദ്ധങ്ങളായാണ് പ്രയോഗിച്ചിരിക്കുന്നത്.
شرىഎന്നത് ഖുര്‍ആനില്‍ വിറ്റു എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഈടാക്കുന്ന വിലയ്ക്ക് പകരമായ സാധനം കൊടുത്തു എന്നര്‍ഥം.
ഖുര്‍ആനില്‍ 4 തവണ شرىഎന്ന പ്രയോഗമുണ്ട്. നാലിടത്തും വിറ്റു എന്നാണര്‍ഥം.
1. وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْۚ لَوْ كَانُوا يَعْلَمُونَ
'അവര്‍ -അധര്‍മികള്‍- അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്തതന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നുവെങ്കില്‍!' (ബഖറ: 102)
2. وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِۗ وَاللَّهُ رَءُوفٌ بِالْعِبَادِ
'ജനങ്ങളില്‍ ചിലരുണ്ട്. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു' (ബഖറ: 207).
3. فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِۚ
'ഇഹലോക ജീവിതത്തെ പരലോകത്തിനുപകരം വില്‍ക്കാന്‍ തയാറുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ' (നിസാഅ്: 74)
4. وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُوا فِيهِ مِنَ الزَّاهِدِينَ
'അവര്‍ -സഹോദരന്മാര്‍- അദ്ദേഹത്തെ -യൂസുഫിനെ- തുഛമായ ഒരു വിലയ്ക്ക് -ഏതാനും വെള്ളിക്കാശിന്- വില്‍ക്കുകയും ചെയ്തു. അവര്‍ അവന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു' (യൂസുഫ്: 20)
എന്നാല്‍ اشترىഎന്ന ക്രിയ 'പണംകൊടുത്ത് വാങ്ങിയ സാധനം എടുത്തു അഥവാ സ്വീകരിച്ചു' എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ വിവിധ രൂപങ്ങള്‍ ഇരുപത്തിയൊന്നു തവണ ഖുര്‍ആനില്‍ വന്നിരിക്കുന്നു. ഉദാ:
وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ
'ഈജിപ്തില്‍നിന്ന് അവനെ (യൂസുഫിനെ) വിലകൊടുത്ത ആള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന് മാന്യമായ താമസസൗകര്യം നല്‍കുക' (യൂസുഫ്: 21).
(യൂസുഫിനെ വിറ്റവരില്‍നിന്ന് വാങ്ങിയവന്‍ എന്നര്‍ഥം)
إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَۖ
'തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍നിന്ന്, അവര്‍ക്ക് സ്വര്‍ഗം നല്‍കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു' (തൗബ: 111). അതായത്, അല്ലാഹു സത്യവിശ്വാസികളുടെ ശരീരം വിലയ്ക്കു വാങ്ങി പകരം അതിന്റെ വിലയായി സ്വര്‍ഗം നല്‍കിയിരിക്കുന്നു (തൗബ: 111).
إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَن يَضُرُّوا اللَّهَ شَيْئًا
'സത്യവിശ്വാസത്തിനു പകരം സത്യനിഷേധം വിലയ്ക്കു വാങ്ങിയവര്‍ക്ക് അല്ലാഹുവിന് ഒരു ഉപദ്രവവും ചെയ്യാന്‍ കഴിയുകയില്ല' (ആലുഇംറാന്‍: 177).
اشترى ، شرى എന്നിവയോടൊപ്പം വരുന്ന باء البدل അഥവാ باء المعاوضة
شرى (വിറ്റു) എന്ന ക്രിയയോടൊപ്പം വരുന്നباء വാങ്ങുന്ന വസ്തുവോട് ചേര്‍ന്നാണ് വരിക. ഉദാ: ثمن بخس അതേസമയം اشترى (വാങ്ങി) എന്ന ക്രിയയില്‍ വരുന്ന باءവില്‍ക്കപ്പെടുന്ന വസ്തുവിനോട് ചേര്‍ന്നാണ് വരിക. ഉദാ:
أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ
'സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമായില്ല' (ബഖറ: 16).
أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ وَالْعَذَابَ بِالْمَغْفِرَةِۚ فَمَا أَصْبَرَهُمْ عَلَى النَّارِ
'സന്മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗവും പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്!' (ബഖറ: 175).
ചുരുക്കത്തില്‍, ഖുര്‍ആനില്‍ شرى എന്നത് باء (വിറ്റു) എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പംباء المعاوضة (പകരം എന്ന അര്‍ഥത്തിലുപയോഗിക്കുന്ന ബാഅ്) പകരം വാങ്ങിയ പദാര്‍ഥത്തോടൊപ്പമാണ് ഉപയോഗിക്കുക. അതുപോലെ, വാങ്ങി എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ചത് اشترى എന്ന പദമാണ്. അതില്‍ വില്‍ക്കപ്പെട്ട വസ്തുവോടൊപ്പമാണ് باء المعاوضة ഉപയോഗിക്കുക.
اشترى ، شرى എന്നീ പദങ്ങള്‍ തമ്മിലെ ബന്ധം സംബന്ധിച്ച് ഇമാം റാഗിബ് പറയുന്നു:
الشراء والبيع يتلازمان فالمشترى دافع الثمن وآخذ المثمن. والبائع دافع المثمن واخذ الثّمن
'വില്‍പനയും വാങ്ങലും പരസ്പരബന്ധിതമാണ്. വാങ്ങുന്നയാള്‍ തുക നല്‍കുന്നയാളും വില കല്‍പിക്കപ്പെട്ട വസ്തു സ്വീകരിക്കുന്നയാളുമാണ്. വില്‍ക്കുന്നയാള്‍ വിലകല്‍പ്പിക്കപ്പെട്ട വസ്തു കൊടുക്കുന്നയാളും തുക സ്വീകരിക്കുന്നയാളുമാണ്.'
തുകക്ക് പകരം ചരക്കും ചരക്കും തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കില്‍ രണ്ടുപേരെയും വാങ്ങുന്നയാളായും വില്‍ക്കുന്നയാളായും പരിഗണിക്കാവുന്നതാണ്. بيعഈ അര്‍ഥത്തില്‍ എന്നതിനു പകരം شراءഎന്നും മറിച്ചും ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിറ്റു شريتഎന്ന അര്‍ഥത്തില്‍ എന്നും കൂടുതല്‍ വാങ്ങി എന്ന അര്‍ഥത്തില്‍ ابتعت എന്നും പ്രയോഗമുണ്ട്. المفردات في غريب القرآن കാണുക.
العَمَى العَمه
العمَى എന്നാല്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുക എന്നാണ്. ഈ അര്‍ഥത്തില്‍ ഖുര്‍ആനില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്. ഉദാ:
عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ ﴿٢﴾
'അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു' (അബസ: 1, 2). ഇവിടെ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമാണ് വിവക്ഷ. العمىഎന്നാല്‍ എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഉള്‍ക്കാഴ്ച നഷ്ടം, ഹൃദയാന്ധ്യം എന്നീ അര്‍ഥങ്ങളിലാണ് ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. ഉദാ:
أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ
'നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു മനസ്സിലാക്കുകയുള്ളൂ' (റഅ്ദ്: 19).
وَمَن كَانَ فِي هَٰذِهِ أَعْمَىٰ فَهُوَ فِي الْآخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا
'ആരെങ്കിലും ഇവിടെ -ദുന്‍യാവില്‍- അന്ധനാണെങ്കില്‍ അവര്‍ പരലോകത്തില്‍ അന്ധനായിരിക്കും; ഏറ്റവും പിഴച്ചവനും' (ഇസ്‌റാഅ്: 72).
فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
'കണ്ണുകളല്ല അന്ധമാകുന്നത്. പക്ഷേ, നെഞ്ചകങ്ങളിലെ ഹൃദയങ്ങളാണ് അന്ധമാകുന്നത്' (അല്‍ഹജ്ജ്: 46).
العَمَهُ എന്ന പദത്തിന്റെ വര്‍ത്തമാന-ഭാവികാല രൂപമായ يَعْمَهُون എന്ന പദം ഖുര്‍ആനില്‍ ഏഴു തവണ വന്നിരിക്കുന്നു. അവയില്‍ മിക്കസ്ഥലത്തുംطغيان (അതിക്രമം) എന്ന പദം يعمهونഎന്നതിന്റെ മുമ്പായി വന്നിരിക്കുന്നു. ഉദാ: .
فِي طُغْيَانِهِمْ يَعْمَهُونَ
العَمَهُഎന്നതിന്റെ അര്‍ഥം –
التردّد في الأمر من التّحير
'പരിഭ്രമത്താല്‍ ഒരു വിഷയത്തിലുണ്ടാകുന്ന സന്ദേഹം, ചാഞ്ചല്യം' എന്നൊക്കെയാണെന്ന് ഇമാം റാഗിബ് എഴുതുന്നു. ഇപ്പറഞ്ഞത് ഹൃദയത്തിനും ബുദ്ധിക്കും ചിന്തക്കും കാഴ്ചപ്പാടിനുമെല്ലാം സംഭവിക്കാം.العمه അതുകൊണ്ട് എന്നാല്‍ 'ഹൃദയത്തെ ബാധിക്കുന്ന ആന്ധ്യം' ആണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിനേക്കാള്‍ അത്യന്തം ഗുരുതരമാണ് മനസ്സിന്റെ ആന്ധ്യം. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാലും മനുഷ്യന് ജീവിക്കാന്‍ കഴിയും. അത്തരക്കാര്‍ക്ക് സുകൃതവാനായി ജീവിച്ച് പരലോകത്ത് സ്വര്‍ഗം നേടാനും കഴിയും. എന്നാല്‍ ഹൃദയത്തിന് ആന്ധ്യം ബാധിച്ചയാള്‍ക്ക് നഷ്ടപ്പെടുന്നത് ഉള്‍ക്കാഴ്ചയാണ്. അതുവഴി ചാഞ്ചല്യവും സന്ദേഹവും മാര്‍ഗഭ്രംശവും സംഭവിക്കുന്നു. യഥാര്‍ഥത്തില്‍ ഇതാണ് സാക്ഷാല്‍ വഴികേട്, വ്യക്തമായ നഷ്ടവും.