ബിദ്അത്തുകൾക്കെതിരെ ജാഗ്രത

ഡോ. കെ. ഇൽയാസ് മൗലവി‌‌
img

മുന്‍ മാതൃകയില്ലാതെ കണ്ടുപിടിക്കുന്നതിനെ ദ്യോതിപ്പിക്കുന്ന بدع എന്ന വാക്കാണ് ബിദ്അത്ത് എന്ന പദത്തിന്റെ അടിസ്ഥാനം.
 بَدِيعُ السَّمَاوَاتِ وَالأرْضِ -الْأَنْعَامُ: 101 
'ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍' (അല്‍ബഖറ 117) എന്ന സൂക്തത്തിലെ [بَدِيع] 'ബദീഅ്' ഈഗണത്തില്‍ പെട്ടതാകുന്നു.
قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ -الْأَحْقَافُ: 9
'(നബിയേ) പറയുക: ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനല്ല ഞാന്‍' (അഹ്ഖാഫ് 9) എന്നസൂക്തത്തിലെ [بِدْعًا] 'ബിദ്അന്‍'എന്ന വാക്ക് സൂചിപ്പിക്കുന്നത് എനിക്ക് മുമ്പും ധാരാളം പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ടെന്ന ചരിത്രസത്യമാണ്'  (ഇബ്തദഅ). ഒരാള്‍ ഒരു 'ബിദ്അത്ത്' ഉണ്ടാക്കി എന്നുപറഞ്ഞാല്‍ മുമ്പാരും ചെയ്തിട്ടില്ലാത്ത രീതിസ്വീകരിച്ചു എന്നാണ്. 'ഇത് അനുപമമായ കാര്യമാണ്' [أَمْرٌ بَدِيعٌ] എന്ന് പറഞ്ഞാല്‍ മുൻപ് ആരും ചെയ്തിട്ടില്ലാത്ത കാര്യം എന്നാണ്.

الْبِدْعَةُ: عِبَارَةٌ عَنْ طَرِيقَةٍ فِي الدِّينِ مُخْتَرَعَةٍ تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا الْمُبَالَغَةُ فِي التَّعَبُّدِ لِلَّهِ سُبْحَانَهُ. قَالَ: وَهَذَا عَلَى رَأْيِ مَنْ لَا يُدْخِلُ الْعَادَاتِ فِي مَعْنَى الْبِدْعَةِ، وَإِنَّمَا يَخُصُّهَا بِالْعِبَادَاتِ، وَأَمَّا عَلَى رَأْيِ مَنْ أَدْخَلَ الْأَعْمَالَ الْعَادِيَّةَ فِي مَعْنَى الْبِدْعَةِ فَيَقُولُ: الْبِدْعَةُ: طَرِيقَةٌ فِي الدِّينِ مُخْتَرَعَةٌ تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا مَا يُقْصَدُ بِالطَّرِيقَةِ الشَّرْعِيَّةِ

'ശരീഅത്തിനോട് സദൃശമാകുന്നവിധം ദീനിൽ ആവിഷ്കൃതമാകുന്ന രീതിയാണ് ബിദ്അത്ത്. അല്ലാഹുവിനുള്ള ഇബാദത്തിൽ തീവ്രതയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ബിദ്അത്തിൽ സമ്പ്രദായങ്ങൾ പെടില്ല, ആരാധനകൾ മാത്രമെ പെടുകയുള്ളൂ എന്ന വീക്ഷണമനുസരിച്ചാണ് ഈ നിർവചനം. സാധാരണ പ്രവൃത്തികളെ ബിദ്്അത്തിന്റെ വിവക്ഷയിൽ ഉൾപ്പെടുത്തിയവർ ബിദ്അത്തിനെ നിർവചിക്കുന്നത് ഇങ്ങനെയാണ്: ശരീഅത്തിലൂടെ ലക്ഷ്യമാക്കുന്ന കാര്യം ശരീഅത്തിനു സമാനമായി ആവിഷ്കരിക്കുന്ന മതരീതിയാണ് ബിദ്അത്ത്.'1

സുന്നത്തിന് വിരുദ്ധമായ കർമമാണ് ബിദ്അത്ത്. നബി(സ) അനുശാസിച്ചിട്ടില്ലാത്തതും സ്വഹാബത്തിന്റെയോ താബിഉകളുടെയോ ജീവിതത്തില്‍ മാതൃകയില്ലാത്തതും ശർഈ പ്രമാണങ്ങളുടെ പിൻബലമില്ലാത്തതുമായ കർമങ്ങള്‍ മതാധ്യാപനങ്ങളാണെന്ന വിശ്വാസത്തോടെ അനുഷ്ഠിക്കുന്നത് ബിദ്അത്താണെന്ന് മുൻഗാമികളായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നബി(സ) അവിടുത്തെ അന്തിമ വസ്വിയ്യത്തിൽ പ്രാധാന്യപൂർവം ബിദ്അത്തുകളുടെ ആധിക്യത്തെസംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും, ബിദ്അത്തുകളെയും അതിന്റെ വക്താക്കളെയും ആക്ഷേപിക്കുകയും ചെയ്തു.
عَنِ الْعِرْبَاضِ بْنِ سَارِيَةَ قَالَ: صَلَّى بِنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الصُّبْحَ ذَاتَ يَوْمٍ، ثُمَّ أَقْبَلَ عَلَيْنَا، فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ، وَوَجِلَتْ مِنْهَا الْقُلُوبُ، فَقَالَ قَائِلٌ: يَا رَسُولَ اللهِ، كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ، فَمَاذَا تَعْهَدُ إِلَيْنَا؟ فَقَالَ:  أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِى فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِى وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
ഇർബാളുബ്നു സാരിയ നിവേദനം: നബി(സ) ഞങ്ങൾക്ക് ഇമാമായിനിന്നു കൊണ്ട് ഒരുദിവസം നമസ്കരിച്ചു. ശേഷം ഞങ്ങളുടെ നേരെ തിരിഞ്ഞ് അദ്ദേഹം മനസ്സുകളെ ആഴത്തിൽ സ്വാധീനിക്കുന്ന ഒരു പ്രഭാഷണം നടത്തി. (അത് കേട്ടപ്പോള്‍) ഹൃദയങ്ങൾ കിടുങ്ങിവിറച്ചു. കണ്ണുകൾ ഈറനണിഞ്ഞു. ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഒരു വിടവാങ്ങൽ പോലെ ഞങ്ങൾക്ക് ഇത് അനുഭവപ്പെടുന്നല്ലോ? അതിനാൽ ഞങ്ങൾത്ത് വസ്വിയ്യത്ത് നൽകിയാലും. നബി(സ) പറഞ്ഞു: “അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. നിങ്ങളുടെ നേതാവ് അബ്സീനിയക്കാരനായ അടിമയാണെങ്കിലും അദ്ദേഹത്തെ നിങ്ങൾ കേൾക്കുക; അനുസരിക്കുക. നിങ്ങളിൽ ആരെങ്കിലും എനിക്ക് ശേഷം ജീവിക്കുകയാണെങ്കിൽ തീർച്ചയായും ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ കാണുക തന്നെ ചെയ്യും. അപ്പോൾ നിങ്ങൾ എന്റെ ചര്യയെയും ഖുലഫാഉറാശിദുകളുടെ ചര്യയെയുംസ്വീകരിക്കുക. അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക.  അണപ്പല്ലുകൾ കൊണ്ടവ കടിച്ചു പിടിച്ചുകൊള്ളുക. പുതുനിർമിതികളെ സൂക്ഷിക്കുക. അവയെല്ലാം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.''2

ഇമാം ഇസ്സുബ്നു അബ്ദിസ്സലാം പറയുന്നു: ശരീഅത്ത് സവിശേഷമായി നിശ്ചയിക്കാത്ത സമയങ്ങളിൽ ഇബാദത്തുകൾക്ക് പ്രത്യേകത കല്പിക്കാൻ പാടുള്ളതല്ല. മറിച്ച് എല്ലാ പുണ്യകർമങ്ങളും സമയബന്ധിതമല്ലാതെ ഏത് സമയത്തും നിർവഹിക്കുകയാണ് വേണ്ടത്. സമയങ്ങളിൽ ചിലതിന് മറ്റു സമയങ്ങളെക്കാൾ മഹത്വമൊമൊന്നും ഇല്ല. ശരീഅത്ത് ശ്രേഷ്ഠത കല്പിക്കുകയും ചില ഇബാദത്തുകൾ പ്രത്യേകമായി നിർദേശിക്കുകയും ചെയ്തിട്ടുള്ള സമയങ്ങൾ മാത്രമാണ് ഇതിനപവാദം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ  പ്രസ്തുത ശ്രേഷ്ഠത ആ ഇബാദത്തിന് മാത്രമായിരിക്കും. മറ്റു ഇബാദത്തുകൾക്ക് അത് ബാധകമല്ല. അറഫാ ദിനത്തിലെ നോമ്പ്, ആശൂറാ നോമ്പ്, അർദ്ധരാത്രിയിലെ നമസ്കാരം, റമദാനിലെ ഉംറ എന്നിവ ഉദാഹരണങ്ങളാണ്. എല്ലാസൽകർമങ്ങളും ശ്രേഷഠകരമായ ചിലസമയങ്ങളുണ്ട്, ദുൽഹിജ്ജ പത്തുവരെയുള്ള ദിവങ്ങൾ, ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്ർ എന്നിവ ഉദാഹരണം. ആയതിനാൽ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ഏതുതരത്തിൽപ്പെട്ട പുണ്യകർമങ്ങൾ ചെയ്താലും അവക്ക് മറ്റുസന്ദർഭങ്ങളിൽ ഉള്ളതിനേക്കാൾ ശ്രേഷ്ഠത ഉണ്ടായിരിക്കും. പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സമയങ്ങൾക്ക് പ്രത്യേകത കല്പിക്കാനുള്ള അധികാരം മുകല്ലഫിന് (നിയമപാലകനായ ദാസൻ) ഇല്ല. പ്രത്യുത അത് നിയമ ദാതാവിന് മാത്രമുള്ളതാകുന്നു. (ബിദ്അത്തിനെപ്പറ്റിയുള്ള ഇമാം അബൂ ശാമയുടെ ഗ്രന്ഥത്തിൽ നിന്ന്).3

قَالَ الْإِمَامُ عَزّ بْنُ عَبْدِ السَّلَامِ: وَلَا يَنْبَغِي تَخْصِيصُ الْعِبَادَات بِأَوْقَاتٍ لَم يُخَصِّصْهَا بِهَا الشَّرْعُ، بَلْ يَكُونُ جَمِيعُ أَفْعَالِ الْبِرِّ مُرْسَلَةً فِي جَمِيعِ الْأَزْمَانِ لَيْس لِبَعْضِهَا عَلَى بَعْضٍ فَضْلٌ، إلَّا مَا فَضَّلَهُ الشَّرْعُ وَخَصَّهُ بِنَوْعٍ مِنَ الْعِبَادَةِ، فَإِنْ كَانَ ذَلِكَ اخْتُصَّ بِتِلْك الْفَضِيلَة تِلْكَ الْعِبَادَةِ دُونَ غَيْرِهَا، كَصَوْمِ يَوْمِ عَرَفَةَ وَعَاشُورَاءَ، وَالصَّلَاةِ فِي جَوْفِ اللَّيْلِ، وَالْعُمْرَةُ فِي رَمَضَانَ، وَمِنَ الْأَزْمَانِ مَا جَعَلَهُ الشَّرْعُ مُفَضَّلًا فِيهِ جَمِيعُ أَعْمَالِ الْبِرِّ، كَعَشْر ذِي الْحِجَّةِ، وَلَيْلَةِ الْقَدْرِ الَّتِي هِيَ خَيْرٌ مِنْ أَلْفِ شَهْرٍ، أَيْ الْعَمَلُ فِيهَا أَفْضَلُ مِنَ الْعَمَلِ فِي أَلْفٍ شَهْرٍ لَيْسَ فِيهَا لَيْلَةُ الْقَدْرِ. فَمِثْلُ ذَلِكَ يَكُونُ أَيَّ عَمَلٍ مِنْ أَعْمَالِ الْبِرِّ حَصَلَ فِيهَا كَانَ لَهُ الْفَضْلُ عَلَى نَظِيرِهِ فِي زَمَنِ آخَرَ. فَالْحَاصِلُ أَنَّ الْمكَلَّفَ لَيْسَ لَهُ مَنْصِبُ التَّخْصِيصِ بَلْ ذَلِكَ إِلَى الشَّارِعِ

നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക വിഭാഗങ്ങൾപൊതുവേ അംഗീകരിക്കുന്ന പണ്ഡിതനായ ശൈഖ് മുഹമ്മദ് ബ്നു അലവി അൽമാലികി (السَّيِّدُ مُحَمَّد بْنُ عَلَوِي الْمَالِكِيّ) പറയുന്നത് കാണുക:
يَقُولَ السَّيِّدُ مُحَمَّد بْنُ عَلَوِي الْمَالِكِيّ: وَالْحَاصِل إنَّنَا لاَ نَقُولُ بِسُنِّيَّةِ الِاحْتِفَالِ بِالْمَوْلِدِ الْمَذْكُورِ فِي لَيْلَةٍ مَخْصُوصَةٍ، بَلْ مَنْ اعْتَقَدَ ذَلِكَ فَقَدْ ابْتَدَعَ فِي الدِّينِ.- .
ഒരു പ്രത്യേക രാത്രിയിൽ നബിദിനമാഘോഷിക്കൽ സുന്നത്താണെന്നു നാം പറയുന്നില്ല, എന്നല്ല അങ്ങനെ ആരെങ്കിലും വിശ്വസിച്ചാല്‍ അവന്‍ ദീനിൽ പുതുതായി കൂട്ടിച്ചേർക്കല്‍ നടത്തി.4

വ്യക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഏതെങ്കിലുമൊരു ദിവസം അല്ലെങ്കിൽ രാവ് പ്രത്യേകിച്ച് പുണ്യമുള്ളതാണ്, അതിൽ ഒരുമിച്ചു കൂടുന്നതിനും, ദിക്റുകളും ദുആകളുമൊക്കെ ചൊല്ലുന്നതിനും, അതുപോലെ ഏതെങ്കിലും കർമ്മങ്ങൾ - അത് സാധാരണഗതിയിൽ സൽക്കർമ്മങ്ങൾ തന്നെയാണെന്ന് വെക്കുക – ചെയ്യുന്നതിനുമൊക്കെ പ്രത്യേകം പുണ്യവും പ്രതിഫലവുണ്ട് എന്നൊക്കെ വിശ്വസിച്ചുകൊണ്ട് ചെയ്യുന്നതിന്റെയും ഒരുമിച്ചുകൂടുന്നതിന്റെയും വിധി അതു പാടില്ല എന്നതാണ്. കാരണം അത് ബിദ്അത്താണ് അനാചാരമാണ് ദീനിൽ കൂട്ടിച്ചേർക്കലാണ്. ഈയൊരു കാര്യത്തിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉള്ളതായി അറിയില്ല. ഒരു പ്രത്യേക ദിവസമോ സന്ദർഭമോ നിശ്ചയിക്കുന്നതോ തെരഞ്ഞെടുക്കുന്നതോ അല്ല ഇവിടെ പ്രശ്നം, പ്രത്യുത അങ്ങനെ ചെയ്യുന്നതിന്റെ ചേതോവികാരം എന്ത് എന്നതാണ്.
ചെയ്യുന്ന കർമം മാത്രമല്ല പ്രശ്നം എന്നർഥം. അതുമാത്രം അടിസ്ഥാനമാക്കി ഒരു വിധി പ്രസ്താവിക്കുന്നതും ശരിയല്ല. പ്രത്യുത ആ സംഗതി ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താണോ, അല്ലേ എന്നൊക്കെ പറയാൻ പറ്റൂ.

ഒരു കാര്യം ബിദ്അത്താവുന്നത് സ്വന്തം നിലക്ക് അക്കാര്യം മോശമോ, തിന്മയോ ആയതുകൊണ്ട് മാത്രമായിക്കൊള്ളണമെന്നുമില്ല. കാരണം സ്വന്തം നിലക്ക് വളരെ ഉത്തമവും പുണ്യകരവുമായ കാര്യങ്ങൾ പോലും ചിലപ്പോൾ കുറ്റകരവും ശിക്ഷാർഹവും ആയിത്തീരാം. ഉദാഹരണമായി ശാഫിഈ മദ്ഹബിലെ അധികാരിക ഗ്രന്ഥങ്ങളിൽ ഇങ്ങനെ കാണാം.

ഉദാഹരണത്തിന് ഇമാം മുഹമ്മദ് ഖത്വീബ് അശ്ശർബീനി, ഇമാം നവവിയുടെ മിൻഹാജിന്റെ ശറഹിൽ പറയുന്നു:

وَلَوْ تَقَرَّبَ إلَى اللَّهِ بِسَجْدَةٍ مِنْ غَيْرِ  سَبَبٍ حَرُمَ، وَلَوْ بَعْدَ صَلَاةٍ، كَمَا يَحْرُمُ بِرُكُوعٍ مُفْرَدٍ وَنَحْوِهِ لِأَنَّهُ بِدْعَةٌ، وَكُلُّ بِدْعَةٍ ضَلَالَةٌ إلَّا مَا اُسْتُثْنِيَ، وَمِمَّا يَحْرُمُ مَايَفْعَلُهُ كَثِيرٌ مِنَ الْجَهَلَةِ مِنَ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ وَلَوْ إلَى الْقِبْلَةِ أَوْ قَصَدَهُ لِلَّهِ تَعَالَى.-مُغْنِي المُحْتَاجِ . بَابُ سَجْدَةِ التِّلَاوَةِ 

യാതൊരു കാരണവും കൂടാതെ ഒരു സുജൂദ് നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം നേടാമെന്ന് വച്ചാൽ അത് ഹറാമാകും, അതൊരു നമസ്ക്കാര ശേഷമാണെങ്കിലാണെങ്കിലും. അതുപോലെ തന്നെയാണ് ഒരു റുകൂഓ മറ്റോ മാത്രമായിക്കൊണ്ട് നിർവഹിക്കലും. കാരണം അത് ബിദ് അത്താണ്, വിവരദോഷികളിൽപ്പെട്ട പലരും തങ്ങളുടെ ഗുരുവര്യന്മാരുടെ മുമ്പിൽ സുജൂദ് ചെയ്യുന്നതും ഹറാമായ ചെയ്തികളിൽ പെടുന്നു. അങ്ങനെ ചെയ്യുന്നത് ഖിബ് ലക്ക് അഭിമുഖമായിട്ടായിരിക്കുകയും, ചെയ്യുന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതിയായിരിക്കുകയും ആണെങ്കിൽ പോലും അത് ഹറാമാണ്. ശരീഅത്ത് മാറ്റി നിർത്തിയതൊഴിച്ചുള്ളഎല്ലാ തരംബിദ്അത്തും വഴികേട് തന്നെ.5

അല്ലാഹുവുമായി ഒരടിമ ഏറ്റവും കൂടുതൽ സമീപസ്ഥനാവുന്ന കർമ്മമാണ് സുജൂദ് എന്നാണ് റസൂൽ (സ) പഠിപ്പിച്ചിട്ടുള്ളത്‌, അങ്ങനെയുള്ള സുജൂദ് പോലും ശറഇയ്യായ കാരണമില്ലാതെ ചെയ്യാൻ പാടില്ല എന്നാണ് ഇമാം നവവിയെ പോലുള്ളവർ പഠിപ്പിക്കുന്നത്. ഇവിടെ കാരണം എന്ന് പറഞ്ഞതു കൊണ്ടുദ്ദേശ്യം നന്ദിയുടെ സുജൂദ്, മറവിയുടെ സുജൂദ്, തിലാവത്തിന്റെ സുജൂദ് മുതലായ പ്രവാചകൻ (സ) പഠിപ്പിച്ച ശറഇയ്യായ കാരണങ്ങളാണ്, അല്ലാതെ, ഓരോരുത്തരും സ്വയം കണ്ടെത്തുന്ന ന്യായങ്ങളും കാരണങ്ങളുമല്ല. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ചു കൊണ്ടാണെങ്കിൽ പോലും അങ്ങനെയുള്ള സുജൂദ് ചെയ്യുന്നത്, ബിദ്അത്തും ഹറാമുമാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് ഇവിടെ.

സ്വന്തംനിലക്ക് നോക്കുമ്പോൾ നല്ലതാണ് എന്ന് തോന്നുന്ന പല കർമ്മങ്ങളും യഥാർത്ഥത്തിൽ അങ്ങനെയായിരിക്കുകയില്ല, അഥവാ ഒരാൾക്ക് തന്റെ സ്വന്തം നിഗമനത്തിലൂടെ ആവിഷ്കരിക്കാവുന്നതല്ല അതൊന്നും എന്നർഥം.
താഴെ ഹദീസ് കാണുക:
عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ، فَقَالَ:أَصُمْتِ أَمْسِ؟. قَالَتْ: لَا. قَالَ:تُرِيدِينَ أَنْ تَصُومِي غَدًا؟. قَالَتْ: لَا. قَالَ: فَأَفْطِرِي
നബി പത്നി ജുവൈരിയ ബിൻത് ഹാരിസ് (റ) യിൽ നിവേദനം: റസൂൽ (സ) വെള്ളിയാഴ്ച നോമ്പുനോറ്റ ജുവൈരിയയുടെ അടുത്തേക്ക് നബി(സ) പ്രവേശിച്ചു. അപ്പോൾ അവിടുന്ന് ചോദിച്ചു. നീ ഇന്നലെ നോമ്പെടുത്തിരുന്നോ? അവർ പറഞ്ഞു ഇല്ല. അവിടുന്ന് പറഞ്ഞു: നീ നാളെ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അവർ പറഞ്ഞു: ഇല്ല. അവിടുന്ന് പറഞ്ഞു: എന്നാൽ നീ നോമ്പ് മുറിച്ചു കൊൾക.6

عَنْ جُنَادَةَ بْنِ أَبِي أُمَيَّةَ، قَالَ: دَخَلْتُ عَلَى رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي نَفَرٍ مِنَ الأَزْدِ يَوْمَ الْجُمُعَةِ، فَدَعَانَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى طَعَامٍ بَيْنَ يَدَيْهِ فَقُلْنَا: إِنَّا صِيَامٌ، فَقَالَ:صُمْتُمْ أَمْسِ؟. قُلْنَا: لاَ، قَالَ:أَفَتَصُومُونَ غَدًا؟. قُلْنَا: لاَ، قَالَ:فَأَفْطِرُوا. ثُمَّ قَالَ:لاَ تَصُومُوا يَوْمَ الْجُمُعَةِ مُنْفَرِدًا.-رَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 6557، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ مُسْلِمٍ، وَلَمْ يُخَرِّجَاهُ، وَوَافَقَهُالذَّهَبِيُّ. وَقَدْ صَحَّحَهُ الْحَافِظُ حَيْثُ قَالَ: وَلَهُ شَاهِد مِنْ حَدِيث جُنَادَةَ بْن أَبِي أُمِّيَّة عِنْد النَّسَائِيِّ بِإِسْنَادٍ صَحِيحٍ بِمَعْنَى حَدِيث جُوَيْرِيَةَ.-فَتْحُ الْبَارِي: 1850.

ജുനാദത്ത് ബ്നു അബീ ഉമയ്യയിൽനിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച അസ്ദിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം ഞാൻ റസൂൽ (സ) യുടെ അടുക്കൽ ചെല്ലുകയുണ്ടായി. അപ്പോൾ റസൂൽ (സ) ഞങ്ങളെഭക്ഷണത്തിനായി ക്ഷണിച്ചു. അപ്പോൾ ഞങ്ങൾ പറഞ്ഞു: ഞങ്ങൾക്ക് നോമ്പുണ്ട്. അവിടുന്ന് ചോദിച്ചു: നിങ്ങൾ ഇന്നലെ നോമ്പെടുത്തിരുന്നോ? ഞങ്ങൾ പറഞ്ഞു: ഇല്ല. തുടർന്ന് അവിടുന്ന് ചോദിച്ചു: നിങ്ങൾ നാളെ നോമ്പെടുക്കുമോ? ഞങ്ങൾ പറഞ്ഞു: ഇല്ല. അപ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ നിങ്ങൾ നോമ്പ് മുറിച്ചു കൊൾക. വെള്ളിഴാഴ്ച ദിവസം മാത്രമായി നിങ്ങൾ നോമ്പെടുക്കരുത്. അവിടുന്ന് പറഞ്ഞു.7 
എന്നാൽ ഇങ്ങനെ പ്രത്യേകമായി ചെയ്യുന്നതിന് തെളിവുണ്ടെങ്കിൽ അത് പ്രതിഫലാർഹമായ പുണ്യകർമ്മം ആകുമെന്നതിൽ തർക്കമില്ല ഉദാഹരണമായി: വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതൽ. അബൂസഈദിൽ ഖുദ്്രി നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു:
عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ. -رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 6209، وَصَحَّحَهُ الأَلْبَانِيُّ
ആരെങ്കിലും വെള്ളിയാഴ്ച സൂറത്തുൽ കഹ്ഫ് പാരായണംചെയ്താൽ രണ്ടു ജുമുഅഃകൾക്കിടയിലുള്ള കാലയളവിൽ അല്ലാഹു അവന്ന് പ്രത്യേക വെളിച്ചം നൽകുന്നതാണ്.8 

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച സൂറത്തുൽ കഹ്ഫ് ഓതുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ സൂറത്തുൽ കഹ്ഫിന് പകരം മറ്റൊരു സൂറത്ത് ഓതിയാൽ ഈ പ്രതിഫലം ലഭിക്കുകയില്ല.

ബിദ്അത്ത് ചെയ്യുന്നവരുടെ ന്യായം
ബിദ്അത്ത് മദ്യപാനമോ വ്യഭിചാരമോ പോലെയല്ല, മറിച്ച് മതത്തിലെ പുണ്യകർമ്മമായിട്ടാണ് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അതില്‍ നിന്ന് വിട്ടുനിൽക്കാൻ ആളുകൾക്ക് വലിയ പ്രയാസമാണ്. പ്രസ്തുത ബിദ്അത്ത് ചൂണ്ടികാണിച്ചാല്‍ ആളുകള്‍ പറയും, അത് നമസ്കാരമല്ലേ ദിക്റല്ലേ സ്വലാത്തല്ലേ എന്നൊക്കെ. എക്കാലത്തും ബിദ്അത്ത് ചെയ്യുന്നവരുടെ ന്യായം ഇതുതന്നെയാണ്.
عَنْ سَعِيدِ بْنِ الْمُسَيَّبِ: أَنَّهُ رَأَى رَجُلاً يُصَلِّى بَعْدَ طُلُوعِ الْفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ  يُكْثِرُ فِيهَا الرُّكُوعَ وَالسُّجُودَ فَنَهَاهُ  فَقَالَ: يَا أَبَا مُحَمَّدٍ يُعَذِّبُنِي اللَّهُ عَلَى الصَّلاَةِ؟  قَالَ: لاَ وَلَكِنْ يُعَذِّبُكَ عَلَى خِلاَفِ السُّنَّةِ 
ഒരിക്കല്‍ പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീർഘിപ്പിച്ചുകൊണ്ട്‌ രണ്ട് റക്അത്തില്‍ കൂടുതലായി നമസ്കരിക്കുന്നത്  സഈദുബ്നുൽ മുസയ്യബ് (റ) കണ്ടു. അപ്പോള്‍ അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്‌, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ? അപ്പോള്‍ സഈദ്ബ് നു മുസയ്യബ് പറഞ്ഞു: ഇല്ല, പക്ഷെ സുന്നത്തിന് എതിരായി നീ ചെയ്തതിന്നാണ് നിന്നെ ശിക്ഷിക്കുക.9

ഈ ഹദീസ് വിശദീകരിക്കവെ ശൈഖ് അൽബാനി എഴുതുന്നു:
قَالَ الشَّيْخُ الْأَلْبَانِيّ: رَوَى الْبَيْهَقِيُّ بِسَنَدٍ صَحِيحٍ ......وَهَذَا مِنْ بَدَائِعِ أَجْوِبَةِ سَعِيدِ بْنِ الْمُسَيِّبِ رَحِمَهُ اللَّهُ تَعَالَى، وَهُو سِلَاحٌ قَوِيٌّ عَلَى الْمُبْتَدِعَةِ الَّذِينَ يَسْتَحْسِنُون كَثِيراً مِنَ الْبِدَعِ بِاسْمِ أَنَّهَا ذِكْرٌ وَصَلَاةُ، ثُمّ يُنْكِرُونَ عَلَى أَهْلِ السُّنَّةِ إِنْكَارَ ذَلِكَ عَلَيْهِمْ، وَيَتَّهِمُونَهُمْ بِأَنَّهُم يُنْكِرُونَ الذِّكْرَوَالصَّلَاةَ!. وَهُم فِي الْحَقِيقَةِ إِنَّمَا يُنْكِرُونَ خِلَافَهُم لِلسُّنَّةِ فِي الذِّكْرِ وَالصَّلَاةِ وَنَحْوِ ذَلِكَ
സഈദ് ബ്നു മുസയ്യബിന്റെ മറുപടി എത്ര ഉന്നതമാണ്. മിക്ക ബിദ്അത്തുകളെയും അത് നമസ്കാരമല്ലേ, ദിക്റല്ലേ എന്നൊക്കെ പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന ബിദ്അത്തുകാർക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇങ്ങനെയുള്ള ബിദ്അത്തുകൾക്കെതിരെ ശബ്ദിച്ചാല്‍ ഇത്തരം ആളുകള്‍ അഹ്്ലുസ്സുന്നയെ എതിർക്കുകയും നിങ്ങള്‍ നമസ്കാരത്തെയും ദിക്റിനെയും എതിർക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. യഥാർഥത്തില്‍ അഹ്്ലുസ്സുന്ന എതിർക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിന്നെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്.10

നമ്മുടെ നാടുകളില്‍ നബി (സ) യുടെയോ സ്വഹാബത്തിന്റേയോ കാലത്തില്ലാത്ത പല പുതിയ ഇബാദത്തുകളും കാണാന്‍ കഴിയും. എല്ലാ ദിവസവും രാത്രിയില്‍ പള്ളികളില്‍ പാരായണം ചെയ്യപ്പെടുന്ന ഹദ്ദാദ് റാത്തീബ്, സ്വലാത്ത് ചൊല്ലുന്നതിനായി സദസ്സുകള്‍ സംഘടിപ്പിക്കുന്നത്, മൗലിദ് പാരായണം, മരണവീട്ടില്‍ 3,7,40 ദിവസങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങി പല നൂതനാചാരങ്ങളുംചെയ്യുന്നതിന് സവിശേഷമായ പ്രതിഫലവും പുണ്യവും ഉണ്ട് എന്നാണ് അത് ചെയ്യുന്നവരുടെ വിശ്വാസം. അവയെല്ലാം ബിദ്അത്തിന്റെ ഗണത്തിലാണ് പെടുകയെന്നത് ഈ സംഭവത്തില്‍ നിന്നും സംശയമില്ലാത്തവിധം വ്യക്തമാണ്.

ഇന്ന് പലപ്പോഴും ബിദ്അത്തുകൾക്ക്  സുന്നത്തിന്റെ പരിവേഷം നല്കിതയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഏത് ബിദ്അത്തെടുത്ത് പരിശോധിച്ചു നോക്കിയാലും ആളുകള്‍ അത് മതത്തിലെ പുണ്യകർമ്മമെന്ന നിലക്കാണ് ചെയ്തുവരുന്നതെന്ന് കാണാം. അത്തരം ബിദ്അത്തുകള്‍ ഒഴിവാക്കുന്നവരെ സുന്നത്ത് ഒഴിവാക്കിയിരിക്കുന്നുവെന്നു പറഞ്ഞ് ആക്ഷേപിക്കും. ഹുദൈഫ(റ) പറഞ്ഞത് സാന്ദർഭികമായി ഓർക്കേണ്ടതാണ്.
عَنْ حُذَيْفَةَ بْنِ الْيَمَانِ: أَنَّهُ أَخَذَ حَجَرَيْنِ فَوَضَعَ أَحَدَهُمَا عَلَى الْآخَرِ ثُمَّ قَالَ لِأَصْحَابِهِ: هَلْ تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ؟ قَالُوا: يَا أَبَا عَبْدِ اللَّهِ، مَا نَرَى بَيْنَهُمَا مِنَ النُّورِ إِلَّا قَلِيلًا، قَالَ: وَالَّذِي نَفْسِي بِيَدِهِ لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى مِنَ الْحَقِّ إِلَّا قَدْرُ مَا تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِوَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا شَيْءٌ قَالُوا: تُرِكَتِ السُّنَّةُ
ഹുദൈഫ(റ)യിൽനിന്ന് നിവേദനം: ഒരിക്കൽ അദ്ദേഹം രണ്ട് കല്ലുകൾ എടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേർത്തുവവെക്കുകയും ചെയ്തു. ശേഷം തന്റെ ശിഷ്യന്മാരോട് ചോദിച്ചു: ഈ രണ്ട് കല്ലുകൾക്കിടയിൽ നിങ്ങൾ വല്ല വെളിച്ചവും കാണുന്നുണ്ടോ? അവർ പറഞ്ഞു: അബൂഅബ്ദില്ലാഹ്! അവ രണ്ടിനുമിടയിൽ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങൾ കാണുന്നില്ല. ഹുദൈഫ (റ) പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവൻ തന്നെ സത്യം! ബിദ്അത്തുകൾ പ്രകടമാവുകയും, ഈ കല്ലുകൾക്കിടയിൽ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും. അല്ലാഹു തന്നെ സത്യം! ബിദ്അത്തുകൾ സർവപ്രചാരം നേടുകയും, അതിൽ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങൾ പറയുകയും ചെയ്യും.11

അല്ലാഹുവിന്റെ ദീനിന് കടകവിരുദ്ധമായി നിലകൊള്ളുന്ന ബിദ്അത്തുകള്‍ നിർമിക്കുന്നതിലും, നിലനിർത്തുന്നതിലും വിയർപ്പൊഴുക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും ഒരാൾക്ക് നന്നായിട്ടുള്ളത് കുറച്ചാണെങ്കിലും സുന്നത്തുകളില്‍ ഒതുങ്ങി നില്ക്കുകയും, അതില്‍ പ്രതിഫലം കാംക്ഷിക്കുകയുമാണ്.
ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു:
عَنْ عَبْدِ اللَّهِ ابْنِ مَسْعُودٍ قَالَ:الاِقْتِصَادُ فِي السُّنَّةِ أَحْسَنُ مِنَ الاِجْتِهَادِ فِي الْبِدْعَةِ 
 “സുന്നത്ത് പ്രവർത്തിക്കുന്നതിൽ മിതത്വം പുലർത്തുന്നതാണ്, ബിദ്അത്തുകൾ കൂടുതൽ ചെയ്യുന്നതിനേക്കാൾ ഉത്തമം.”12

ബിദ്അത്തുകൾ നബി (സ) നമ്മെ ഏൽപിച്ചു പോയ സുന്നത്തുകളെ മരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന യാഥാർഥ്യം നബി (സ)യെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ബിദ്അത്തിനെതിരെ ശക്തമായ രോഷം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.
عَنِ ابْنِ عَبَّاسٍ رَضِيَ الله عَنْهُمَا، قَالَ: مَا أَتَى عَلَى النَّاسِ عَامٌ إِلا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ سُنَّةً، حَتَّى تَحْيَى الْبِدَعُ، وَتَمُوتَ السُّنَنُ 
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: “ഒരു ബിദ്അത്ത് നിർമിക്കപ്പെടുകയും സുന്നത്ത് മരണപ്പെടുകയും ചെയ്യാത്ത ഒരു വർഷവും ജനങ്ങൾക്ക് വരാനില്ല. അങ്ങനെ ബിദ്അത്തുകള്‍ ജനിക്കുകയും സുന്നത്തുകള്‍ മരണപ്പെടുകയും ചെയ്യും.”12
പ്രവർത്തനങ്ങളില്‍ ബിദ്അത്തുകളുടെ സാന്നിധ്യമുണ്ടെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അകലമാണ് ഓരോ പ്രവർത്തനങ്ങളിലൂടെയും അവൻ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്.13
 عَنِ الْحَسَنِ البَصَرِيِّ قَالَ: صَاحِبُ الْبِدْعَةِ لَا يَزْدَادُ اجْتِهَادًا – صِيَامًا وَصَلَاةً – إِلَّا ازْدَادَ مِنَ اللَّهِ بُعْدً
ഹസനുല്‍ ബസ്വ്്രി പറഞ്ഞു: ബിദ്അത്തുകളിൽപെട്ട നോമ്പും നമസ്കാരവും ഒരാൾ കൂടുതല്‍ പരിശ്രമിക്കുന്നതനുസരിച്ച് അല്ലാഹുവില്‍ നിന്ന് കൂടുതല്‍ അകലുകയാണ് ചെയ്യുന്നത് (ഇബ്നു വദ്ദാഹിന്റെ അൽബിദഅ്). 

കുറിപ്പുകൾ

1. الإعْتِصَامُ
2. رَوَاهُ أَحْمَدُ: 17145، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ:حَدِيثٌ صَحِيحٌ، رَوَاهُ أَبُو دَاوُد: 4607، وَصَحَّحَهُ الأَلْبَانِيُّ
رَوَاهُ أَحْمَدُ: 17145، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ:حَدِيثٌ صَحِيحٌ، رَوَاهُ أَبُو دَاوُد: 4607، وَصَحَّحَهُ الأَلْبَانِيُّ
3. الْبَاعِثُ عَلَى إنْكَارِ الْبِدَعِ لِلْإِمَام أَبُو شَامَةَ
4. مَفَاهِيمُ يَجِبُ أَنْ تُصَحَّحَ
5. : شَرَحُالمُهَذَّبِ: ٤/٦٩
6. رَوَاهُ الْبُخَارِيُّ: 1986
7. ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ചത് :6557, അദ്ദേഹം പറഞ്ഞു: ഇമാം മുസ്്ലിമിന്റെ ശർത്വനുസരിച്ച് ഈ ഹദീസ് സ്വഹീഹ് ആണ്. ഇമാം ദഹബി ഇതിനോട് യോജിക്കുന്നുണ്ട്. ഈ ഹദീസിനെ സ്വഹീഹ് ആക്കിക്കൊണ്ട് ഹാഫിള് ഇബ്നു ഹജർ പറഞ്ഞു: ജുനാദത്ത്ബിൻ അബീ ഉമയ്യയുടെ ഹദീസിന് ഇമാം നസാഇയുടെ അടുക്കൽ ശരിയായ പരമ്പരയോട് കൂടിയുള്ള ഹദീസ് ഉണ്ട്. അതായത് ജുവൈരിയയുടെ ഹദീസ് - ഫത്ഹുല്‍ ബാരി: 1850).
8. ബൈഹഖി സുനനിൽ - 6209
9. -رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 4621
10. -إِرْوَاءُ الْغَلِيلِ: تَخْرِيج حَدِيث رَقَم: 478
11. -الْبِدَعُ لِابْنِ وَضَّاحٍ: 149، بَابٌ فِي نَقْضِ عُرَى الْإِسْلَامِ وَدَفْنِ الدِّينِ وِإِظْهَارِ الْبِدَعِ
12. -رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 4933، وَقَالَ: هَذَا مَوْقُوفٌ. وَقَالَ الأَلْبَانِيُّ: أَثَرٌ صَحِيحٌ.وَرَوَاهُ الدَّارِمِيُّ بِلَفْظِ:  الْقَصْدُ فِي السُّنَّةِ خَيْرٌ مِنَ الاِجْتِهَادِ فِي الْبِدْعَةِ.-سُنَنُ الدَّارِمِيّ: 223.
12. -رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ: 10463، قَالَ الْهَيْثَمِيُّ فِي مَجْمَعِ الزَّوَائِدِ: وَرِجَالُهُ مُوَثَّقُونَ. وَالْمَطَالِبُ الْعَالِيَةُ لِلْحَافِظِ ابْنِ حَجَرٍ الْعَسْقَلَانِيِّ: 2982.الْبِدَعُ لِابْنِ وَضَّاحٍ
13. الْبِدَعُ لِابْنِ وَضَّاحٍ

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top