ഗുണദോഷങ്ങളുടെ പരിഗണനയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ പക്ഷംചേരലും
ചോദ്യം: പാശ്ചാത്യ ലോകത്തെ പണ്ഡിതന്മാര്‍, പൊതുനന്മപരിഗണിക്കുക, നല്ലത് സ്വീകരിക്കുക, ചീത്ത ഒഴിവാക്കുക എന്നതിന്റെ ഭാഗമായി നിലപാടുകള്‍ സ്വീകരിക്കാറും പ്രഖ്യാപിക്കാറുമുണ്ട്. ഇത് ആ അര്‍ഥത്തില്‍ മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍, ഈ നിലപാട് സാധാരണക്കാര്‍ക്കിടയില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണമായി, ന്യൂനപക്ഷമായ മുസ് ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുസ് ലിംകള്‍ ശബ്ദിക്കണമെന്ന ഒരു ആവശ്യം ഈയിടെയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നാം നിലപാടെടുത്താല്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വംശീയവെറി വര്‍ധിക്കാന്‍ ഇടയാകും എന്നതാണ് അവര്‍ ഉയര്‍ത്തുന്ന ന്യായം എന്നാണ് വിശദീകരണം.
മറുപടി: ഇസ്‌ലാമിക ശരീഅത്ത് നിലകൊള്ളുന്നത് തന്നെ ജീവജാലങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവ പൂര്‍ണതയിലെത്തിക്കാനും ദോഷങ്ങള്‍ തടുക്കാനും അവ കുറയ്ക്കാനുമായാണ്. ഏതു കാര്യത്തിലെയും ഗുണങ്ങളെയും ദോഷങ്ങളെയും താരതമ്യം ചെയ്യേണ്ടതും അവയ്ക്കിടയില്‍ ഏതിന് മുന്‍തൂക്കം നല്‍കണമെന്ന് തീരുമാനിക്കേണ്ടതും ആ വിഷയകമായ കര്‍മശാസ്ത്ര മാനദണ്ഡങ്ങളും പരിഗണനകളും വെച്ചായിരിക്കണം. അതനുസരിച്ച്, ചില നിര്‍ബന്ധകാര്യങ്ങള്‍ അവയേക്കാള്‍ ഗുരുതരമായ ദോഷം പരിഗണിച്ച് ഉപേക്ഷിക്കേണ്ടി വരാം. ചില സാഹചര്യങ്ങളിൾ രണ്ടു തിന്മകളില്‍ താരതമ്യേന ചെറിയ തിന്മ ചെയ്യേണ്ടിവരാം.
ശൈഖുല്‍ ഇസ്്ലാം ഇബ്‌നു തൈമിയ്യ ഈ വിഷയകമായി فصل جامع في تعارض الحسنات أو السّيئات أو هما جميعًا (വിവിധ നന്മകള്‍ തമ്മിലും തിന്മകള്‍ തമ്മിലും നന്മകളും തിന്മകളും തമ്മിലും വൈരുധ്യം എന്നതു സംബന്ധിച്ച അധ്യായം) എന്ന ശീര്‍ഷകത്തില്‍ എഴുതിയത് (ابن تيميّة/tag/) ഇങ്ങനെ വായിക്കാം:
വൈരുധ്യം താഴെ വിധത്തിലാകാം:
1. സംയോജിപ്പിച്ചെടുക്കാന്‍ കഴിയുന്ന രണ്ടു നന്മകള്‍ മുമ്പിലുണ്ടാവുമ്പോള്‍ അവയില്‍ ഏറ്റവും നല്ലതിന് മുന്‍തൂക്കം നല്‍കണം. മറ്റേത് ഉപേക്ഷിക്കണം.
2. രണ്ടു തിന്മകള്‍ ഒന്നിച്ച് മുന്നിലെത്തുകയും അവയില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കേണ്ടിയും വരുമ്പോള്‍ അവയില്‍ ഏറ്റവും തിന്മയായി മനസ്സിലാക്കുന്നത് ഉപേക്ഷിക്കുകയും തിന്മ കുറഞ്ഞത് എടുക്കുകയുമാണ് വേണ്ടത്.
3. നന്മ എന്നോ തിന്മ എന്നോ കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാത്തവിധം, നന്മയും തിന്മയും തമ്മില്‍ വൈരുധ്യമുണ്ടാവുക. ഇത്തരം സാഹചര്യത്തില്‍ തിന്മയില്‍ പെട്ടുപോകുമോ എന്നതിനാല്‍ നന്മ ചെയ്യണം, നന്മ ഉപേക്ഷിക്കാന്‍ നിര്‍ബന്ധമായതിനാല്‍ തിന്മയും ഉപേക്ഷിക്കണം എന്ന അവസ്ഥ സംജാതമാവുന്നു. ഇത്തരം ഘട്ടങ്ങളില്‍ നന്മയുടെ ഉപകാരവും തിന്മയുടെ ഉപദ്രവവും മുമ്പില്‍വെച്ച് അവയില്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടതിന് മുന്‍ഗണന നല്‍കണം. (മജ്മൂഉല്‍ ഫതാവാ 48/20).
ഉത്തമ താല്‍പര്യങ്ങളും ദോഷവശങ്ങളും താരതമ്യം ചെയ്ത് ഏത് സ്വീകരിക്കണമെന്ന നിലപാടിലെത്താന്‍ അതീവ പ്രാഗത്ഭ്യവും വൈദഗ്ധ്യവും ഉള്ള പണ്ഡിതന്മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അശ്ലീല വൃത്തികളും പ്രകൃതിവിരുദ്ധതകളും പലിശയും മറ്റും അന്യസ്ത്രീകളെ ഹസ്തദാനം ചെയ്യുക, താടി കളയുക എന്നിവ പോലെ ഗൗരവം കുറഞ്ഞ തെറ്റുകളല്ല.
പ്രകൃതിവിരുദ്ധ ലൈംഗികത വന്‍പാപമാണ്. അവയുടെ വ്യാപനം സമൂഹത്തില്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങാന്‍ കാരണമാകും. ഇത്തരം ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സമ്മതിച്ചു കൊടുക്കുന്നത് അത് അനുവദനീയമാണെന്ന് അംഗീകരിക്കലാവും നിഷിദ്ധമല്ലെന്നും പാപമല്ലെന്നും സമ്മതിക്കലാവും. അത് വ്യക്തമായ സത്യനിഷേധമാണ്.
വംശീയത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലൈംഗിക ന്യനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതോ, അവര്‍ മുസ്്ലിംകളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന കാരണത്താല്‍ അവര്‍ക്കനുകൂലമായ നിലപാടെടുക്കുന്നതോ ഒട്ടും ശരിയല്ല. കാരണം പ്രകൃതിവിരുദ്ധതകളുടെ വ്യാപനം സമൂഹത്തിന്റെ സര്‍വനാശത്തിലേക്ക് വഴിവെക്കും. അതിന്റെ ദോഷം ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ല. ഇത്തരം തിന്മകളില്‍ തൃപ്തിപ്പെടുന്നതും അവസമ്മതിച്ചു കൊടുക്കുന്നതും ഇസ് ലാമിക ശരീഅത്തു പ്രകാരം വലിയ കുറ്റമാണ്; അതിന്റെ പേരില്‍ ലഭ്യമാകാവുന്ന എല്ലാ നന്മകളേക്കാളും. l
(مراعاة المصالح والمفاسد ومناصرة الشّواذ بحجّة وقوفهم مع المسلمين)
(islamway.net)