ശമ്പളത്തിന്റെ സകാത്തും വര്‍ഷം തികയണമെന്ന ഉപാധിയും
ഇല്‍യാസ് മൗലവി
ഇന്ന് ശമ്പളമായും വേതനമായും കൈപ്പറ്റുന്നത് രൂപ, ഡോളര്‍, രിയാല്‍ തുടങ്ങിയ കറന്‍സികളാണല്ലോ. നബി(സ)യുടെ കാലത്ത് അത് ദീനാറും ദിര്‍ഹമുമായിരുന്നു. രൂപവും കോലവും മാറി. എന്നാല്‍ പണം എന്ന അര്‍ഥത്തില്‍ ഒരേ ഉപയോഗം തന്നെ. അതായത് ആ കാലത്ത് ഇല്ലാത്ത പുതിയ ഇനമല്ല ഈ ഇനം സമ്പത്ത് എന്നര്‍ഥം. ഒന്നിച്ച് ഒരു സംഖ്യ കൈയില്‍ വരുക എന്നതാണ് ശമ്പളത്തിന്റെയും വേതനത്തിന്റെയും പ്രത്യേകത.
ഇങ്ങനെ വരുക എന്നത് നബി(സ)യുടെ കാലത്ത് ഇല്ലാത്ത ഒരു കാര്യമല്ല. അനന്തരാവകാശമായും അല്ലാതെയുമെല്ലാം ഇങ്ങനെ ഒന്നിച്ച് ഒരു സംഖ്യ വന്നുചേരാറുണ്ടായിരുന്നു. എന്നാല്‍ നബി(സ) യോ ശേഷം വന്ന ഖുലഫാഉര്‍റാശിദുകളോ ഇത്തരം പണത്തിന് കിട്ടിയ ഉടനെ സകാത് കൊടുക്കണമെന്ന് ആവശ്യപ്പെടുകയോ വസൂലാക്കുകയോ ചെയ്തിട്ടില്ല. എന്നു മാത്രമല്ല ഒരാള്‍ക്ക് വല്ല മുതലും കൈവന്നാല്‍ അത് അതിന്റെ ഉടമസ്ഥന്റെയടുത്ത് ഒരു വര്‍ഷം ഇരുന്നെങ്കിലല്ലാതെ അതിന് സകാത്തില്ല എന്ന് പഠിപ്പിക്കുകയായിരുന്നു നബി(സ). ഖുലഫാഉര്‍റാശിദുകളും നബി പഠിപ്പിച്ച ഈ നിബന്ധന നടപ്പാക്കുകയായിരുന്നു ചെയ്തിരുന്നത്.
ചുരുക്കത്തില്‍, ശമ്പളം പോലുള്ള വരുമാനം, സകാത്ത് നിര്‍ബന്ധമാകുന്ന ധനത്തില്‍ മുമ്പ് ഇല്ലാതിരുന്ന ഒരു പ്രത്യേക ഇനമല്ല. അത് നാണയത്തിന്റെ (പണത്തിന്റെ) ഭാഗംതന്നെയാണ്. അതിനെ വേറെ ഒന്നിനോടും ഖിയാസാക്കേണ്ട യാതൊരു ആവശ്യവുമില്ല. ബുദ്ധിപരമോ പ്രമാണപരമോ ആയ ഒരു പിന്‍ബലവും ശമ്പളത്തെ മറ്റൊന്നിനോട് ഖിയാസാക്കുന്നതിനില്ല. ഒരു ധനത്തെ മറ്റൊന്നിനോട് ഖിയാസാക്കേണ്ടിവരുന്നത് അത് നേരത്തേ ഇല്ലാതിരുന്നതും പിന്നീട് ഉടലെടുത്തതുമായ ധനവിഭാഗമാണെങ്കിലാണ്. ഇവിടെ അതല്ല സ്ഥിതി. ജോലി ചെയ്ത് കൂലി വാങ്ങുകയെന്നത് മനുഷ്യനോളം തന്നെ പഴക്കമുള്ള സംഗതിയാണ്. ചിലപ്പോള്‍ അത് ദിവസപ്പടിയായി ലഭിക്കും. മറ്റു ചിലപ്പോള്‍ ആഴ്ചപ്പടി (എസ്റ്റേറ്റ് തൊഴിലാളികള്‍ ഉദാഹരണം). കൂലി ലഭിക്കുന്ന കാലയളവ് വ്യത്യാസപ്പെടുന്നതിനനുസരിച്ച് ദിവസപ്പടി, ആഴ്ചപ്പടി, മാസപ്പടി എന്നിങ്ങനെ മാറുമെന്ന് മാത്രം. ചിലപ്പോഴത് വര്‍ഷപ്പടിയും നിമിഷപ്പടിയും വരെയുമാകാം. നാണയവരുമാനത്തിന്റെ ഏറ്റവും പ്രധാനമായ ഉറവിടം അതാണ്. ചിലപ്പോള്‍ കച്ചവടത്തിലൂടെയും മറ്റു ചിലപ്പോള്‍ സൗജന്യമായും ലഭിച്ചുവെന്നുവരും. ഇനിയും ചിലപ്പോള്‍ അടുത്ത ബന്ധുക്കള്‍ മരിച്ച വകയില്‍ അവകാശമായി ലഭിച്ചതുമാകാം. എല്ലാം നാണയ സമ്പത്ത് (പണം)തന്നെ.
വസ്തുത ഇതായിരിക്കെ, ദീനാറിനും ദിര്‍ഹമിനും സകാത്ത് നിര്‍ബന്ധമാകാന്‍ എന്തെല്ലാം നിബന്ധനകളാണോ അവശ്യം ആവശ്യമായിട്ടുള്ളത് അവയെല്ലാംതന്നെ രൂപ, ഡോളര്‍, രിയാല്‍ തുടങ്ങിയ കറന്‍സികള്‍ക്കും ബാധകമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് അത്തരം പണം ഉടമസ്ഥതയില്‍ വന്നാല്‍ അതിന്: 1. നിസ്വാബ് തികയുക, 2. വര്‍ഷം പൂര്‍ത്തിയാവുക എന്നിവ. അല്ലാതെ നിസ്വാബിന്റെ കാര്യത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിസ്വാബ് എടുക്കുകയും അതേസമയം വര്‍ഷം പൂര്‍ത്തിയാവുക എന്നിടത്ത് കാര്‍ഷികവിഭവങ്ങളുടെ വിധി സ്വീകരിക്കുകയും ചെയ്യുക എന്നത് തികഞ്ഞ വിരോധാഭാസമാണ്. ഇങ്ങനെ കൂട്ടിക്കുഴക്കുന്ന ഏര്‍പ്പാട് പ്രമാണബദ്ധമോ യുക്തിഭദ്രമോ അല്ല.
ഇനി ഈ രണ്ടു നിബന്ധനകളുടെ തെളിവുകള്‍ എന്തെന്ന് നോക്കാം:
ഒന്ന്: നിസ്വാബ് തികയുക
عَنْ عَلِىٍّ رَضِيَ اللَّهُ عَنْهُ عَنِ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِبَعْضِ أَوَّلِ هَذَا الْحَدِيثِ قَالَ « فَإِذَا كَانَتْ لَكَ مِائَتَا دِرْهَمٍ وَحَالَ عَلَيْهَا الْحَوْلُ فَفِيهَا خَمْسَةُ دَرَاهِمَ وَلَيْسَ عَلَيْكَ شَىْءٌ - يَعْنِى فِى الذَّهَبِ - حَتَّى يَكُونَ لَكَ عِشْرُونَ دِينَارًا فَإِذَا كَانَ لَكَ عِشْرُونَ دِينَارًا وَحَالَ عَلَيْهَا الْحَوْلُ فَفِيهَا نِصْفُ دِينَارٍ فَمَا زَادَ فَبِحِسَابِ ذَلِكَ ». قَالَ فَلاَ أَدْرِى أَعَلِىٌّ يَقُولُ فَبِحِسَابِ ذَلِكَ. أَوْ رَفَعَهُ إِلَى النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ « وَلَيْسَ فِى مَالٍ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ ». إِلاَّ أَنَّ جَرِيرًا قَالَ ابْنُ وَهْبٍ يَزِيدُ فِى الْحَدِيثِ عَنِ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ « لَيْسَ فِى مَالٍ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ ».- رَوَاهُ أَبُو دَاوُد: 1575، وَصَحَّحَهُ الأَلْبَانِيُّ
നബി(സ) പറഞ്ഞതായി അലി(റ)യില്‍നിന്ന് ഹാരിസുല്‍ അഹ്‌വറും ആസ്വിമുബ്‌നു ദമുറയും ഉദ്ധരിക്കുന്നു. നിന്റെ കൈവശം 200 ദിര്‍ഹം ഉണ്ടാവുകയും അതിന് ഒരു കൊല്ലം തികയുകയും ചെയ്താല്‍ അതില്‍നിന്ന് 5 ദിര്‍ഹം സകാത്ത് കൊടുക്കണം. അതുപോലെ നിന്റെയടുത്ത് 20 ദീനാര്‍ ഉണ്ടാവുന്നതുവരെ സ്വര്‍ണത്തില്‍ നിനക്ക് ബാധ്യതയൊന്നുമില്ല. എന്നാല്‍ നിന്റെയടുത്ത് 20 ദീനാര്‍ ഉണ്ടാവുകയും അതിന് ഒരു കൊല്ലം തികയുകയും ചെയ്താല്‍ അതില്‍നിന്ന് പകുതി ദീനാര്‍ നീ സകാത്ത് കൊടുക്കണം. അതില്‍ കൂടുതലുണ്ടെങ്കില്‍ അതിന്റെ കണക്കനുസരിച്ച്. നിവേദകന്‍ പറയുന്നു: അതില്‍ കൂടുതലുണ്ടെങ്കില്‍ അതിന്റെ കണക്കനുസരിച്ച് എന്ന് പറഞ്ഞത് നബിയാണോ, അതല്ല അലി(റ)ആണോ എന്ന് എനിക്കറിയില്ല. ഒരു ധനത്തിലും കൊല്ലം പൂര്‍ത്തിയാവുന്നതുവരെ സകാത്തില്ല. എന്നാല്‍ ജരീര്‍ പറയുന്നു: ഇബ്‌നു വഹബ് നബി(സ)യില്‍ നിന്നും ഇങ്ങനെ കൂടുതലായി ഉദ്ധരിക്കുന്നു: ഒരു കൊല്ലം പൂര്‍ത്തിയാവുന്നതുവരെ ഒരു ധനത്തിനും സകാത്ത് ബാധകമാവുന്നതല്ല.
عَنِ ابْنِ عُمَرَ، وَعَائِشَةَ، أَنَّ النَّبِيَّ صَلَّى الله عَليْهِ وسَلَّمَ كَانَ يَأْخُذُ مِنْ كُلِّ عِشْرِينَ دِينَارًا فَصَاعِدًا نِصْفَ دِينَارٍ، وَمِنَ الأَرْبَعِينَ دِينَارًا دِينَارًا.- رَوَاهُ ابْنُ مَاجَةْ: 1791، وَصَحَّحَهُ الأَلْبَانِيُّ.
ഇബ്‌നു ഉമറും ആഇശയും നബി(സ)യില്‍നിന്ന് ഉദ്ധരിച്ചിരിക്കുന്നു: 'ഇരുപത് ദീനാറില്‍നിന്നും അതിലധികമുള്ളതില്‍നിന്നും നബി(സ) അര ദീനാറും നാല്‍പത് ദീനാറിന് ഒരു ദീനാറും ഈടാക്കിയിരുന്നു.'
'ഇരുപത് ദീനാറില്‍ കുറഞ്ഞതിന് ഒന്നും ബാധകമല്ല. ഇരുപത് ദീനാറിന് അര ദീനാറും നാല്‍പത് ദീനാറിന് ഒരു ദീനാറും ഒടുക്കണം. കൂടിയാല്‍ അതിന്റെ കണക്കനുസരിച്ചും.'
رَوَى ابْنُ أَبِي شَيْبَةَ فِي الْمُصَنَّفِ بِإِسْنَادٍ صَحِيحٍ عَنْ عَلِيٍّ، قَالَ: لَيْسَ فِي أَقَلَّ مِنْ عِشْرِينَ دِينَارًا شَيْءٌ، وَفِي عِشْرِينَ دِينَارًا نِصْفُ دِينَارٍ، وَفِي أَرْبَعِينَ دِينَارًا دِينَارٌ، فَمَا زَادَ فَبِالْحِسَابِ.- مُصَنَّفُ ابْنِ أَبِي شَيْبَةَ: 9966.
രണ്ട്: വര്‍ഷം പൂര്‍ത്തിയാവുക
عَنْ عَائِشَةَ، قَالَتْ سَمِعْتُ رَسُول اللهِ صَلَّى الله عَليْهِ وسَلَّمَ يَقُولُ: «لاَ زَكَاةَ فِي مَالٍ حَتَّى يَحُولَ عَلَيْهِ الْحَوْلُ».- رَوَاهُ ابْنُ مَاجَةْ: 1792، وَصَحَّحَهُ الأَلْبَانِيُّ.
ആഇശ(റ)യില്‍നിന്ന് നിവേദനം: അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഒരു മുതലിനും വര്‍ഷം തികയാതെ സകാത്ത് നിര്‍ബന്ധമാവുകയില്ല (ഈഹദീസ് ശൈഖ് അല്‍ബാനി സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു).
عَنْ عَلِىٍّ رَضِيَ اللَّه عَنْهُ عَنِ النَّبِىِّ صَلَّى الله عَليْهِ وسَلَّمَ.....« فَإِذَا كَانَتْ لَكَ مِائَتَا دِرْهَمٍ وَحَالَ عَلَيْهَا الْحَوْلُ فَفِيهَا خَمْسَةُ دَرَاهِمَ ..... إِلاَّ أَنَّ جَرِيرًا قَالَ: ابْنُ وَهْبٍ يَزِيدُ فِى الْحَدِيثِ عَنِ النَّبِىِّ صَلَّى الله عَليْهِ وسَلَّمَ « لَيْسَ فِى مَالٍ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ ».- رَوَاهُ أَبُو دَاوُد:1575، وَصَحَّحَهُ الأَلْبَانِيُّ.
നിന്റെ അടുത്ത് 200 ദിര്‍ഹം ഉണ്ടാവുകയും അതിന് ഒരു കൊല്ലം തികയുകയും ചെയ്താല്‍ അതില്‍നിന്ന് 5 ദിര്‍ഹം സകാത്ത് കൊടുക്കണം. ജരീര്‍ പറയുന്നു: ഇബ്‌നു വഹബ് നബി(സ)യില്‍നിന്നും ഇങ്ങനെ കൂടുതലായി ഉദ്ധരിക്കുന്നു: ഒരു കൊല്ലം പൂര്‍ത്തിയാവുന്നതുവരെ ഒരു ധനത്തിനും സകാത്ത് ബാധകമാവുന്നതല്ല. ഈ ഹദീസ് ശൈഖ് അല്‍ബാനി സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى الله عَليْهِ وسَلَّمَ: « مَنِ اسْتَفَادَ مَالاً فَلاَ زَكَاةَ عَلَيْهِ حَتَّى يَحُولَ عَلَيْهِ الْحَوْلُ عِنْدَ رَبِّهِ ».- رَوَاهُ التِّرْمِذِيُّ: 632، وَصَحَّحَهُ الأَلْبَانِيُّ.ثُمَّ قَالَ التِّرْمِذِيُّ: وَفِى الْبَابِ عَنْ سَرَّاءَ بِنْتِ نَبْهَانَ الْغَنَوِيَّةِ، ثُمَّ أَخْرَجَهُ بِسَنَدٍ آخَرَ مَوْقُوفًا عَلَى ابْنِ عُمَرَ وَقَالَ: وَهَذَا أَصَحُّ مِنْ حَدِيثِ عَبْدِ الرَّحْمَنِ بْنِ زَيْدِ بْنِ أَسْلَمَ.- بَابُ مَا جَاءَ لاَ زَكَاةَ عَلَى الْمَالِ الْمُسْتَفَاد حَتَّى يَحُولَ عَلَيْهِ الْحَوْلُ.
ഇബ്‌നുഉമറില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ അരുളിച്ചെയ്തു: ആര്‍ക്കെങ്കിലും വല്ല മുതലും കരഗതമായാല്‍ ആ മുതലിന് ഉടമയുടെ കൈവശം ഒരു വര്‍ഷം തികഞ്ഞെങ്കിലല്ലാതെ അതിന് സകാത്ത് ബാധകമാവുകയില്ല (ഈ ഹദീസ് ശൈഖ് അല്‍ബാനി സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു).
عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى الله عَليْهِ وسَلَّمَ: « مَنِ اسْتَفَادَ مَالاً فَلاَ زَكَاةَ عَلَيْهِ حَتَّى يَحُولَ عَلَيْهِ الْحَوْلُ عِنْدَ رَبِّهِ ».- رَوَاهُ التِّرْمِذِيُّ: 632، وَصَحَّحَهُ الأَلْبَانِيُّ.ثُمَّ قَالَ التِّرْمِذِيُّ: وَفِى الْبَابِ عَنْ سَرَّاءَ بِنْتِ نَبْهَانَ الْغَنَوِيَّةِ، ثُمَّ أَخْرَجَهُ بِسَنَدٍ آخَرَ مَوْقُوفًا عَلَى ابْنِ عُمَرَ وَقَالَ: وَهَذَا أَصَحُّ مِنْ حَدِيثِ عَبْدِ الرَّحْمَنِ بْنِ زَيْدِ بْنِ أَسْلَمَ.- بَابُ مَا جَاءَ لاَ زَكَاةَ عَلَى الْمَالِ الْمُسْتَفَاد حَتَّى يَحُولَ عَلَيْهِ الْحَوْلُ.
അനസില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഒരു മുതലിനും വര്‍ഷം തികയാതെ സകാത്ത് നിര്‍ബന്ധമാവുകയില്ല.
ഇമാം ഇബ്‌നുറുശ്ദ് പറയുന്നു:
وَقَالَ الإِمَامُ اِبْنُ رُشْدٍ:
وَأَمَّا وَقْتُ الزَّكَاةِ فَإِنَّ جُمْهُورَ الْفُقَهَاءِ يَشْتَرِطُونَ فِي وُجُوبِ الزَّكَاةِ فِي الذَّهَبِ وَالفِضَّةِ وَالمَاشِيَةِ الحَوْلُ، لِثُبُوتٍ ذَلِكَ عَنْ الخُلَفَاءِ الأَرْبَعَةِ، وَلِاِنْتِشَارِهِ فِي الصَّحَابَةِ رَضِيَ اللهُ عَنْهُمْ، وَلِاِنْتِشَارِ العَمَلِ بِهِ، وَلِاِعْتِقَادِهِمْ أَنْ مِثْلَ هَذَا الاِنْتِشَارِ مِنْ غَيْرِ خِلَافٍ لَا يَجُوزُ أَنْ يَكُونَ إِلَّا عَنْ تَوْقِيفٍ. وَقَدْ رُوِيَ مَرْفُوعًا مِنْ حَدِيثِ ابْنٍ عُمَرَ عَنْ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «لَا زَكَاةً فِي مَالٍ حَتَّى يُحَوِّلَ عَلَيْهِ الحَوْلَ» وَهَذَا مُجْمَعٌ عَلَيْهِ عِنْدَ فُقَهَاءِ الْأَمْصَارِ وَلَيْسَ فِيهِ فِي الصَّدْرِ الأَوَّلِ خِلَافٌ إِلَّا مَا رُوِيَ عَنْ ابْنٍ عَبَّاسٍ وَمُعَاوِيَةَ وَسَبَبُ الاِخْتِلَافِ أَنَّهُ لَمْ يَرِدْ فِي ذَلِكَ حَدِيثٌ ثَابِتٌ - بِدَايَةً المُجْتَهِدِ ٥ / ٧٨-٧٩.
സകാത്തിന്റെ സമയമാകട്ടെ, സ്വര്‍ണം, വെളളി, കന്നുകാലികള്‍ എന്നിവക്കെല്ലാം സകാത്ത് നിര്‍ബന്ധമാകണമെങ്കില്‍ വര്‍ഷം തികയണമെന്ന് ഭൂരിഭാഗം ഫുഖഹാക്കളും നിബന്ധന വെക്കുന്നു. നാല് ഖലീഫമാരില്‍നിന്നും അങ്ങനെ സ്ഥിരപ്പെട്ടതിനാലും സ്വഹാബിമാര്‍ക്കിടയില്‍ അക്കാര്യം വ്യാപകമായിരുന്നതിനാലുമാണത്. തിരുമേനിയില്‍നിന്ന് പഠിക്കാതെ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലാതെ അത് നടപ്പുണ്ടാകുമായിരുന്നില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അവര്‍ അങ്ങനെയൊരു ഉപാധി വെച്ചത്. 'ഒരു മുതലിലും അതിന് ഒരു വര്‍ഷം പൂര്‍ത്തിയാവാതെ സകാത്തില്ല' എന്ന ഇബ്‌നു ഉമര്‍ നബി(സ) യില്‍നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ നാട്ടിലെയും ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായൈക്യമുളള കാര്യമാണിത്. ഇസ്‌ലാമിന്റെ പ്രഥമ നൂറ്റാണ്ടില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. ഇബ്‌നുഅബ്ബാസ്, മുആവിയ എന്നിവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതല്ലാതെ.
ഇമാം ഇബ്‌നു അബ്ദില്‍ബര്‍റ് പറയുന്നു:
وَقَالَ الحَافِظُ اِبْنٌ عَبْدُ البَرُّ:وَأَمَّا الذَّهَبُ وَالوَرِقُ: فَلَا تَجِبُ الزَّكَاةُ فِي شَيْءٍ مِنْهَا إِلَّا بَعْدَ تَمَامِ الحَوْلِ أَيْضًا، وَعَلَى هَذَا جُمْهُورُ العُلَماءِ، وَالخِلَافُ فِيهِ شُذُوذٌ، وَلَا أَعْلَمُهُ إِلَّا شَيْءُ رُوِيَ عَنْ ابْنِ عَبَّاسٍ وَمُعَاوِيَةَ أَنَّهُمَا قَالَا: مَنْ مَلَكَ النَّصَّابَ مِنَ الذَّهَبِ وَالوَرِقِ وَجَبَتْ عَلَيْهِ الزَّكَاةُ فِي الوَقْتِ. وَهَذَا قَوْلٌ لَمْ يُعَرِّجْ عَلَيْهِ أَحَدٌ مِنْ العُلَماءِ، وَلَا قَالَ بِهِ أَحَدٌ مِنْ أَئِمَّةِ الصَّحَابَةِ وَلَا قَالَ بِهِ أَحَدٌ مِنْ أَئِمَّةِ الفَتْوَى إِلَّا رِوَايَةٌ عَنِ الأَوْزَاعِيِّ.. - فَتْحُ المَالِكِ بِتَبْوِيبِ التَّمْهِيدِ لِاِبْنِ عَبْدِ البَرِّ عَلَى مُوطَّأِ مَالكَ ٥/٢٠.
സ്വര്‍ണത്തിനും വെള്ളിക്കും കൊല്ലം പൂര്‍ത്തിയായ ശേഷമല്ലാതെ സകാത്ത് ബാധകമാവുകയില്ല. ഇതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം, ഇതിലെ എതിരഭിപ്രായം ഒറ്റപ്പെട്ടതാണ്.
ഇബ്‌നുഅബ്ബാസില്‍നിന്നും മുആവിയയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തതല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ എനിക്കറിയില്ല. എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്: 'ആരെങ്കിലും നിസ്വാബെത്തിയ സ്വര്‍ണമോ വെള്ളിയോ സ്വന്തമാക്കിയാല്‍ അപ്പോള്‍ തന്നെ അവന് സകാത്ത് നിര്‍ബന്ധമായി.' ഇത് പണ്ഡിതന്മാര്‍ ആരും സ്വീകരിച്ചിട്ടില്ലാത്ത അഭിപ്രായമാണ്, ഔസാഈയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു അഭിപ്രായമല്ലാതെ മറ്റു സ്വഹാബിവര്യന്മാരോ കര്‍മശാസ്ത്ര ഇമാമുമാരോ ആരും തന്നെ ഇങ്ങനെ പറഞ്ഞിട്ടുമില്ല.
وَذَكَرَ الحَافِظُ ابْنَ عَبْدِ البَرِّ أَنَّ القَوْلَ بِاِشْتِرَاطِ الحَوْلِ فِي الزَّكَاةِ، عَلَيْهِ جَمَاعَةٌ الفُقَهَاءِ قَدِيمًا وَحَدِيثًا، لَا يَخْتَلِفُونَ فِيهِ، أَنَّهُ لَا يَجِبُ فِي مَالٍ مِنَ العَيْنِ، وَلَا فِي مَاشِيَةٍ، زَكَاةٌ حَتَّى يُحُولَ عَلَيْهِ الحَوْلُ، إِلَّا مَا رُوِيَ عَن ابْنِ عَبَّاسٍ وَعَنْ مُعَاوِيَةَ أَيْضًا... وَلَا أَعْلَمَ أحداً مِنَ الفُقَهَاءِ قَالَ بِقَوْلِ مُعَاوِيَةَ وَابْنِ عَبَّاسٍ فِي اطْرَاحِ مُرُورِ الحُولِ إِلَّا مَسْأَلَةٌ جَاءَتْ عَنْ الأَوْزَاعِيِّ... وَعَقَّبَ الحَافِظُ ابْنُ عَبْدِ البَرِّ بِقَولِهِ: “ هَذَا قَوْلٌ ضَعِيفٌ مُتَنَاقِضٌ “. - انْظُرُ: الاسْتِذْكَارُ ٩/٣٢-٣٣.
സകാത്തില്‍ വര്‍ഷം പൂര്‍ത്തിയാകല്‍ നിബന്ധനയാണ് എന്ന വാദത്തെ സംബന്ധിച്ച് ഹാഫിള് ഇബ്‌നു അബ്ദില്‍ബര്‍റ് പറഞ്ഞു: പൂര്‍ത്തിയാകല്‍ നിബന്ധനയാണ് എന്നതാണ്, പൗരാണികരും ആധുനികരുമായ ഒരു സംഘം പണ്ഡിതന്മാരുടെ അഭിപ്രായം. കാലികളിലോ മറ്റോ പെട്ട ഒരു മുതലിനും കൊല്ലം തികയുന്നതുവരെ സകാത്ത് നിര്‍ബന്ധമില്ല എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഇബ്‌നുഅബ്ബാസില്‍നിന്നും അതുപോലെ മുആവിയയില്‍നിന്നും അങ്ങനെ ഉദ്ധരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍. വര്‍ഷം പൂര്‍ത്തിയാവുക എന്ന നിബന്ധന ഒഴിവാക്കിയ ഇബ്‌നു അബ്ബാസിന്റെയും മുആവിയയുടെയും അഭിപ്രായം ഫുഖഹാക്കളില്‍ ആരും സ്വീകരിച്ചിട്ടില്ല. ഔസാഈയില്‍നിന്നും വന്ന ഒരു മസ്അലയല്ലാതെ. ഔസാഈയില്‍നിന്നും വന്ന ഈ അഭിപ്രായത്തെ ഹാഫിള് ഇബ്‌നു അബ്ദില്‍ബര്‍റ് നിരൂപണം ചെയ്തത്, ഇത് ദുര്‍ബലവും പരസ്പരവിരുദ്ധവുമായ അഭിപ്രായമാണ് എന്നാണ്.
ഇമാം ഇബ്‌നുഖുദാമ
ഇതേ കാര്യം ഇമാം ഇബ്‌നുഖുദാമ, ഇമാം ഇബ്‌നു അബ്ദില്‍ബര്‍റില്‍നിന്നും തന്റെ അല്‍മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു:
يَنْقُلُ الإِمَامُ اِبْنُ قُدَامَةَ عَنْ ابْنِ عَبْدِ البَرِّ بَعْدَ أَنْ بَيَّنَ مَذْهَبَ الجُمْهُورِ فِي اِشْتِرَاطِ الحَوْلِ: قَالَ ابْنُ عَبْدِ الْبَرِّ: عَلَى هَذَا جُمْهُورُ الْعُلَمَاءِ، وَالْخِلَافُ فِي ذَلِكَ شُذُوذٌ ، وَلَمْ يُعَرِّجْ عَلَيْهِ أَحَدٌ مِنْ الْعُلَمَاءِ، وَلَا قَالَ بِهِ أَحَدٌ مِنْ أَئِمَّةِ الْفَتْوَى .- الْمُغْنِي: 5/177
വര്‍ഷം പൂര്‍ത്തിയാകണം എന്നതിന് ഫുഖഹാക്കളും മുഹദ്ദിസുകളും അവലംബിച്ച ഹദീസ് ദുര്‍ബലമാണെന്ന് ശൈഖ് യൂസുഫുല്‍ ഖറദാവിയെപോലുള്ള ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ തദ്വിഷയകമായി ഒരു ഹദീസ് മാത്രമല്ല ഉള്ളത്. തന്നെയുമല്ല ആ മാനദണ്ഡമനുസരിച്ച് സ്വര്‍ണത്തിന്റെ നിസ്വാബുമായി ബന്ധപ്പെട്ട ഉപാധിയും തള്ളേണ്ടിവരും. കാരണം രണ്ടും ഒരു ഹദീസിലാണുള്ളത്.
യഥാര്‍ഥത്തില്‍ വര്‍ഷം തികയുമ്പോള്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാവുകയുള്ളൂ എന്ന നിബന്ധന നാലു മദ്ഹബിന്റെ ഇമാമുകള്‍ ഉള്‍പ്പെടെയുള്ള സകലരും പ്രമാണങ്ങളുടെ അടിസ്ഥാനങ്ങളില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. നബി(സ)യില്‍നിന്ന് സ്ഥിരപ്പെട്ട ഹദീസുകള്‍ മുതല്‍ സച്ചരിതരായ ഖലീഫമാര്‍ നടപ്പാക്കിയത് ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ ഈ വീക്ഷണത്തിന് ഉപോദ്ബലകമായുള്ളപ്പോള്‍ ഇതിനെതിരായി യാതൊരു പ്രമാണത്തിന്റെയും പിന്‍ബലമില്ലാത്ത കേവലം ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ലാതെ കാണാന്‍ സാധ്യമല്ല.
മാലുല്‍ മുസ്തഫാദില്‍ വര്‍ഷം തികയാതെ സകാത്തില്ലെന്ന കാര്യം ഒന്നിലധികം സ്വഹാബിമാരില്‍നിന്നും സ്ഥിരപ്പെട്ടതായി ഇമാം തിര്‍മിദി പ്രസ്താവിക്കുന്നു:
وَقَدْ رُوِىَ عَنْ غَيْرِ وَاحِدٍ مِنْ أَصْحَابِ النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ لاَ زَكَاةَ فِى الْمَالِ الْمُسْتَفَادِ حَتَّى يَحُولَ عَلَيْهِ الْحَوْلُ. وَبِهِ يَقُولُ مَالِكُ بْنُ أَنَسٍ وَالشَّافِعِىُّ وَأَحْمَدُ وَإِسْحَاقُ. وَقَالَ بَعْضُ أَهْلِ الْعِلْمِ إِذَا كَانَ عِنْدَهُ مَالٌ تَجِبُ فِيهِ الزَّكَاةُ فَفِيهِ الزَّكَاةُ وَإِنْ لَمْ يَكُنْ عِنْدَهُ سِوَى الْمَالِ الْمُسْتَفَادِ مَا تَجِبُ فِيهِ الزَّكَاةُ لَمْ يَجِبْ عَلَيْهِ فِى الْمَالِ الْمُسْتَفَادِ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ فَإِنِ اسْتَفَادَ مَالاً قَبْلَ أَنْ يَحُولَ عَلَيْهِ الْحَوْلُ فَإِنَّهُ يُزَكِّى الْمَالَ الْمُسْتَفَادَ مَعَ مَالِهِ الَّذِى وَجَبَتْ فِيهِ الزَّكَاةُ. وَبِهِ يَقُولُ سُفْيَانُ الثَّوْرِىُّ وَأَهْلُ الْكُوفَةِ.- رَوَاهُ التَّرْمِذِي 631
'മാലുല്‍ മുസ്തഫാദി'ന് ഒരു വര്‍ഷം തികഞ്ഞാലേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്ന് നബി(സ)യുടെ ഒന്നിലധികം സ്വഹാബികളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാലിക്, ശാഫിഈ, അഹ്‌മദ്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായം ഇതാണ്. ചില പണ്ഡിതന്മാര്‍ പറയുന്നു: ഒരാളുടെ കൈവശം സകാത്ത് നിര്‍ബന്ധമാകുന്ന മുതലുണ്ടെങ്കില്‍ അതിന് സകാത്ത് നല്‍കണം. ഒരാളുടെ കൈവശം സകാത്ത് നിര്‍ബന്ധമാകുന്ന അളവില്‍ مَالِ المُسْتَفَادِ അല്ലാതെ മറ്റൊന്നുമില്ലെങ്കില്‍ വര്‍ഷം തികയുന്നതുവരെ അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. വര്‍ഷം തികയും മുമ്പ് ഒരാളുടെ കൈവശം مَالِ المُسْتَفَادِ വന്നുചേര്‍ന്നാല്‍, തന്റെ സകാത്ത് നിര്‍ബന്ധമാകുന്ന മറ്റു സ്വത്തിന്റെ സകാത്തിനൊപ്പം അതിന്റെ കൂടി സകാത്ത് നല്‍കണം. സുഫ്‌യാനുസ്സൗരിയുടെയും കൂഫക്കാരുടെയും വീക്ഷണവും ഇതുതന്നെ.
ഇതേക്കുറിച്ച് ഇത് തെളിവിന് കൊള്ളില്ലെന്നും ഇതിന്റെ നിവേദക പരമ്പരയില്‍ തകരാറുകളുണ്ടെന്നും ചിലര്‍ വാദിച്ചിട്ടുണ്ട് എന്താണ് വസ്തുത. നമുക്ക് പരിശോധിക്കാം.
قَالَ التِّرْمِذِيُّ: وَقَدْ رَوَى طَرَفًا مِنْ هَذَا الْحَدِيثِ: وَرَوَى هَذَا الْحَدِيثَ الْأَعْمَشُ، وَأَبُو عَوَانَةَ، وَغَيْرُهُمَا، عَنْ أَبِي إِسْحَاقَ، عَنْ عَاصِمِ بْنِ ضَمْرَةَ ، عَنْ عَلِيٍّ ، وَرَوَاهُ سُفْيَانُ الثَّوْرِيُّ، وَابْنُ عُيَيْنَةَ، وَغَيْرُ وَاحِدٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ عَنْ عَلِيٍّ، وَسَأَلْتُ مُحَمَّدًا - يَعْنِي الْبُخَارِيَّ - عَنْ هَذَا الْحَدِيثِ، فَقَالَ: كِلَاهُمَا عِنْدِي صَحِيحٌ، اهـ .
ഇമാം തിര്‍മിദി പറഞ്ഞു: ഞാന്‍ ബുഖാരിയോട് ഈ ഹദീസിന്റെ നിവേദകരായ ആസ്വിം, ഹാരിസ് എന്നിവരെപ്പറ്റി അന്വേഷിച്ചു, അപ്പോള്‍, എന്നെ സംബന്ധിച്ചേടത്തോളം ഇരുവരും സ്വീകാര്യയോഗ്യരാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. ചുരുക്കത്തില്‍ ഇമാം ബുഖാരിയുടെ വീക്ഷണം തിര്‍മിദി ഉദ്ധരിച്ചത് കണ്ടല്ലോ. ഇനി ഇമാം നവവി പറയുന്നത് കാണുക: അലി(റ)യില്‍നിന്ന് ആസ്വിം ഉദ്ധരിച്ച ഹദീസിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഹസനോ സ്വഹീഹോ ആയ പരമ്പരയോടെ അബൂദാവൂദും മറ്റും, നബി (സ)യില്‍നിന്ന് അലി(റ) തന്നെ ഉദ്ധരിച്ചതായി കാണാം (അദ്‌വാഉല്‍ബയാന്‍).
فَتَرَى التِّرْمِذِيَّ نَقَلَ عَنِ الْبُخَارِيِّ، تَصْحِيحَ هَذَا الْحَدِيثِ، وَقَالَ النَّوَوِيُّ فِي «شَرْحِ الْمُهَذَّبِ»: وَأَمَّا حَدِيثُ عَاصِمٍ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ ، فَرَوَاهُ أَبُو دَاوُدَ وَغَيْرُهُ بِإِسْنَادٍ حَسَنٍ، أَوْ صَحِيحٍ، عَنْ عَلِيٍّ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، اهـ .
ഹദീസ് നിദാന ശാസ്ത്രത്തിലെ അഗ്രേസരന്മാരില്‍പെട്ട ഇമാം സൈല ഈ പ്രസ്തുത ഹദീസ് സ്വഹീഹോ നന്നെച്ചുരുങ്ങിയത് ഹസനോ ആണെന്ന് വിധിയെഴുതിയിരിക്കുന്നു. ഒന്നുകില്‍ സ്വഹീഹാണ്, അല്ലെങ്കില്‍ ഹസനാണ്. മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിനാല്‍ അതിന്റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇമാം ഇബ്‌നുഹജര്‍ പറയുന്നു:
قَالَ الْحَافِظُ ابْنُ حَجَرٍ:
وَرَوَى الْبَيْهَقِيُّ عَنْ أَبِي بَكْرٍ وَعَلِيٍّ وَعَائِشَةَ مَوْقُوفًا عَلَيْهِمْ مِثْلَ مَا رُوِيَ عَنْ ابْنِ عُمَرَ قَالَ وَالِاعْتِمَادُ فِي هَذَا وَفِي الَّذِي قَبْلَهُ عَلَى الْآثَارِ عَنْ أَبِي بَكْرٍ وَغَيْرِهِ.قُلْت حَدِيثُ عَلِيٍّ لَا بَأْسَ بِإِسْنَادِهِ وَالْآثَارُ تُعَضِّدُهُ فَيَصْلُحُ لِلْحُجَّةِ وَاَللَّهُ أَعْلَمُ.- تَلْخِيص الْحَبِير: 821
അലിയുടെ ഹദീസിന്റെ നിവേദക പരമ്പരക്ക് തകരാറില്ല. സ്വഹാബിമാരില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നത് അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അത് തെളിവിന് യോഗ്യമാകുന്നു (തല്‍ഖീസുല്‍ഹബീര്‍ 2/156). ബുലൂഗുല്‍ മറാമില്‍ ഈ ഹദീസ് ഹസനാണെന്നു തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം ശൗകാനി പറയുന്നു:
وَقَالَ الشَّوْكَانِيُّ فِي «نَيْلِ الْأَوْطَارِ»: وَحَدِيثُ عَلِيٍّ هُوَ مِنْ حَدِيثِ أَبِي إِسْحَاقَ، عَنِ الْحَارِثِ الْأَعْوَرِ، وَعَاصِمِ بْنِ ضَمْرَةَ، وَقَدْ تَقَدَّمَ أَنَّ الْبُخَارِيَّ قَالَ: كِلَاهُمَا عِنْدَهُ صَحِيحٌ، وَقَدْ حَسَّنَهُ الْحَافِظُ.- نَيْلِ الْأَوْطَارِ.
അലി(റ) യുടെ ഹദീസ് അബുഇസ്ഹാഖില്‍നിന്ന് ഹാരിസുല്‍ അഅ്‌വറും ആസ്വിമുബ്‌നു ദമുറയും ഉദ്ധരിച്ചിട്ടുണ്ട്. ഇരുവരും സ്വീകാര്യയോഗ്യരാണെന്ന് ബുഖാരി പ്രസ്താവിച്ചത് നേരത്തേ പറഞ്ഞിട്ടുണ്ട്. ഹാഫിള് ഇബ്‌നുഹജര്‍ പ്രസ്തുത ഹദീസ് ഹസനാണ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട് (നൈലുല്‍ഔത്വാര്‍).
ഇവ്വിഷയകമായി വന്നിട്ടുള്ള ഹദീസുകളെല്ലാം ഉദ്ധരിച്ച ശേഷം ഇമാം ശൗകാനി പറയുന്നതുകൂടി കാണുക:
فِيهِ دَلِيلٌ عَلَى اِعْتِبَارِ الحَوْلِ فِي زَكَاةِ الذَّهَبِ وَمِثُلُهُ الفِضَّةِ، وَإِلَى ذَلِكَ ذَهَبَ الأَكْثَرُ. وَذَهَبَ ابْنُ عَبَّاسٍ وَاِبْنُ مَسْعُودٍ وَالصَّادِقُ والبَاقِرُ وَالنَّاصِرُ وَدَاوُدُ إِلَى أَنَّهُ يَجِبُ عَلَى المَالِكِ إِذَا اِسْتَفَادَ نِصَابًا أَنْ يُزْكِيَهُ فِي الحَالِ، تَمَسُّكَا بُقَولِهِ (فِي الرَّقَّةِ رُبْعُ العَشْرِ) وَهُوَ مُطَلَقٌ مُقَيَّدٌ بِهَذَا الحَدِيثِ. فَاِعْتِبَارُ الحَوْلِ لَا بُدَّ مِنْهُ، وَالضَّعْفِ الَّذِي فِي حَدِيثِ البَابِ مُنْجَبِرٌ بِمَا عِنْدَ ابْنِ مَاجَه والدَّارَقُطْنِيُّ والْبَيْهَقِيُّ وَالْعُقَيْلِيُّ مِنْ حَدِيثِ عَائِشَةَ مِنْ اعْتِبَارِ الحَوْلِ. - نَيْلُ الأَوْطَارِ: 199/4
ഈ ഹദീസുകള്‍ പൊതുവെ വര്‍ഷം തികയുക എന്ന നിബന്ധന പരിഗണിക്കപ്പെടേണ്ടവ തന്നെയാണെന്നു തെളിയിക്കുന്നു.
ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി തന്റെ പല ഗ്രന്ഥങ്ങളിലും ഈവിഷയകമായി വന്ന ഹദീസുകള്‍ സ്വീകാര്യയോഗ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം അഹ്‌മദിന്റെ മുസ്‌നദിലെ ഹദീസുകളെപറ്റി പഠനം നടത്തിയ പ്രഗത്ഭ ഹദീസ് പണ്ഡിതന്മാരായ അല്ലാമാ അഹ്‌മദ് ശാകിര്‍, ശൈഖ് ശുഐബുല്‍ അര്‍നാഊത്വ് തുടങ്ങിയ ആധുനിക ഹദീസ് പണ്ഡിതന്മാരും ഇവ സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കുന്നു. ഈവിഷയത്തില്‍ ഖുലഫാഉര്‍റാശിദുകളുടെ നടപടിക്രമങ്ങളും ഇതുതന്നെയാണെന്ന് സ്ഥിരപ്പെടുകകൂടി ചെയ്യുമ്പോള്‍ പ്രാമാണികതക്ക് ഇനി മറ്റൊരു തെളിവും ആവശ്യമല്ല.
ശുഐബുല്‍ അര്‍നാഊത്വ് പറയുന്നു:
حَدِيثٌ صَحِيحٌ، شُرِيكٌ - وَإِنْ كَانَ سَيِّئَ الحِفْظِ - مُتَابِعٌ، وَنَقَلَ الزيْلَعِيِّ فِي “نَصْبِ الرَّايَةِ” ٢/٣٢٨ عَنِ النَّوَوِيِّ أَنَّهُ قَالَ فِي “الخُلَاصَةِ”: هُوَ حَدِيثٌ صَحِيحٌ أَوْ حَسَنٌ.. وَقَالَ اِبْنُ حَجَرٍ فِي “التَّلْخِيصِ الْحَبِيرِ” ٢/١٥٦ بَعْدَ أَنْ نَسَبَهُ إِلَى الْبَيْهَقِيِّ: حَدِيثٌ عَلَى لَا بَأْسَ بِإِسْنَادِهِ، وَالآثَارُ تَعْضُدُهُ فَيُصْلَحُ لِلحُجَّةِ، وَاللّهُ أَعْلَمُ.- هَامِشِ حَدِيثِ رَقَمِ: 1265 مُسْنَدِ الإِمَامِ أَحْمَدَ
وَقَالَ النَّوَوِيُّ فِي «شَرْحِ الْمُهَذَّبِ»: وَأَمَّا حَدِيثُ عَاصِمٍ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ ، فَرَوَاهُ أَبُو دَاوُدَ وَغَيْرُهُ بِإِسْنَادٍ حَسَنٍ، أَوْ صَحِيحٍ، عَنْ عَلِيٍّ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، اهـ .
وَقَالَ الشَّوْكَانِيُّ فِي «نَيْلِ الْأَوْطَارِ»: وَحَدِيثُ عَلِيٍّ هُوَ مِنْ حَدِيثِ أَبِي إِسْحَاقَ، عَنِ الْحَارِثِ الْأَعْوَرِ، وَعَاصِمِ بْنِ ضَمْرَةَ، وَقَدْ تَقَدَّمَ أَنَّ الْبُخَارِيَّ قَالَ: كِلَاهُمَا عِنْدَهُ صَحِيحٌ، وَقَدْ حَسَّنَهُ الْحَافِظُ.- نَيْلِ الْأَوْطَارِ.
അലി(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസിനെകുറിച്ച് ശൈഖ് അല്‍ബാനി പറയുന്നു:
ثُمَّ اِسْتَدْرَكْتُ فَقُلْتُ: إِنْ جريراً لَمْ يَتَفَرَّدْ بِرَفْعِهِ، بَلْ تَابَعَهُ زَهِيرٌ فَقَالَ: حَدَّثَنَا أَبُو إِسْحَاقُ عَنْ عَاصِمِ بِنِ ضَمُرَةٍوَعَنِ الْحَارِثِ الأَعْوَرِ عَنْ عَلِيٍّ عَنِ النَّبِيِّ. أَخْرَجَهُ أَبُو دَاوُدُ أَيْضًا إِلَّا أَنَّهُ قَالَ: قَالَ زَهِيرُ: أَحْسَبُهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ.وَلَعَلَّ العُلَماءَ لَمْ يَذْكُرُوا هَذِهِ المُتَابَعَةَ لِشَكِّ زَهِيرٍ هَذَا، ثُمَّ وَجَدَتْ لِلحَدِيثِ طَرِيقًا أُخْرَى بِسَنَدٍ صَحِيحٍ عَنْ عَليٍّ رَضِيَ اللهُ عَنْهُ خَرَّجْتُهُ فِي صَحِيحِ أَبِي دَاوُدَ (١٤٠٣) فَصَحَّ الحَدِيثُ وَالحَمْدُ لِهَِا . - إِرْوَاءُ الْغَلِيلِ لِلشَّيْخِ الأَلْبَانِيِّ: ٢٥٨/٣
പിന്നീട് സ്വഹീഹായ പരമ്പരയിലൂടെ ഈ ഹദീസിന്റെ മറ്റൊരു നിവേദകപരമ്പര ഞാന്‍ കണ്ടെത്തുകയുണ്ടായി. സ്വഹീഹ് അബീദാവൂദില്‍ ഞാനത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ ഹദീസ് സ്വഹീഹാണെന്നു വ്യക്തം.
ഈ ഹദീസിനെപ്പറ്റി ഇമാം ഇബ്‌നുഹസ്മ് ദുര്‍ബലമെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്താണ് യാഥാര്‍ഥ്യം?
അലി(റ)യില്‍നിന്നും ഉദ്ധരിക്കപ്പെട്ട ഈ ഹദീസ് ഇമാം ഇബ്‌നുഹസ്മ് ദുര്‍ബലമാക്കിയിട്ടുണ്ടെന്ന് ശൈഖ് ഖറദാവി തന്റെ ഫിഖ്ഹുസ്സകാത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയുമാണ്. എന്നാല്‍ അതേ ഇബ്‌നുഹസ്മ് തന്നെ പിന്നീട് ആ ഹദീസിനെപ്പറ്റി ആദ്യം പറഞ്ഞത് തിരുത്തുകയും ഹദീസ് നിവേദകപരമ്പര കണ്ണിമുറിയാതെ തിരുമേനിയിലേക്കെത്തുന്നതാണന്നും അതിനാല്‍ സ്വഹീഹാണെന്നും തള്ളിക്കളയാന്‍ സാധ്യമല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ثُمَّ اسْتَدْرَكْنَا فَرَأَيْنَا أَنَّ حَدِيثَ جَرِيرِ بْنِ حَازِمٍ مُسْنَدٌ صَحِيحٌ لاَ يَجُوزُ خِلاَفُهُ، وَأَنَّ الاِعْتِلاَلَ فِيهِ بِأَنَّ عَاصِمَ بْنَ ضَمْرَةَ, أَوْ أَبَا إِسْحَاقَ, أَوْ جَرِيرًا خَلَطَ إسْنَادَ الْحَارِثِ بِإِرْسَالِ عَاصِمٍ: هُوَ الظَّنُّ الْبَاطِلُ الَّذِي لاَ يَجُوزُ, وَمَا عَلَيْنَا مِنْ مُشَارَكَةِ الْحَارِثِ لِعَاصِمٍ، وَلاَ لإرْسَالِ مَنْ أَرْسَلَهُ، وَلاَ لِشَكِّ زُهَيْرٍ فِيهِ شَيْءٌ وَجَرِيرٌ ثِقَةٌ، فَالأَخْذُ بِمَا أَسْنَدَهُ لاَزِمٌ وَبِاَللَّهِ تَعَالَى التَّوْفِيقُ.- المحلى: 6/74
അബൂദാവൂദിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുല്‍ഖയ്യിം അക്കാര്യം എടുത്തുദ്ധരിക്കുകയും ചെയ്തിരിക്കുന്നു (തഹ്ദീബ്: 8ന312).
വിരോധാഭാസം
ഏതൊരു ഹദീസാണോ നിസ്വാബിന്റെ വിഷയത്തില്‍ ആധാരമായി സ്വീകരിക്കുന്നത് അതേ ഹദീസില്‍ തന്നെയാണ് വര്‍ഷം തികയണമെന്ന കാര്യവും വന്നിട്ടുള്ളത്. ഇവിടെ നിസ്വാബിന്റെ വിഷയത്തില്‍ ഹദീസില്‍ വന്ന ഭാഗം മാത്രം സ്വീകരിക്കുകയും അതേ ഹദീസില്‍തന്നെ വന്ന വര്‍ഷം തികയുക എന്ന നിബന്ധന വേണ്ടതില്ല എന്നും പറയുന്നത് എന്തൊരു വിരോധാഭാസമല്ല!
ഖുലഫാഉര്‍റാശിദുകളുടെ കര്‍മപരമായ നിലപാടുകളും കര്‍മപരമായ സാക്ഷ്യങ്ങളും ഇതിനെ സാധൂകരിക്കുന്നു.
عَنْ مُحَمَّدِ بْنِ عُقْبَةَ مَوْلَى الزُّبَيْرِ، أَنَّهُ سَأَلَ الْقَاسِمَ بْنَ مُحَمَّدٍ عَنْ مُكَاتَبٍ لَهُ قَاطَعَهُ بِمَالٍ عَظِيمٍ. هَلْ عَلَيْهِ فِيهٍ زَكَاةٌ ؟ فَقَالَ الْقَاسِمُ: إِنَّ أَبَا بَكْرٍ الصِّدِّيقَ لَمْ يَكُنْ يَأَخُذُ مِنْ مَالٍ زَكَاةً. حَتَّى يَحُولَ عَلَيْهِ الْحَوْلُ.- الموطأ: 2/92.
മുഹമ്മദുബ്‌നു ഉഖ്ബയില്‍നിന്ന് നിവേദനം: മോചനദ്രവ്യമായി വലിയ തുക ലഭിച്ചാല്‍, അതിന് സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന് ഖാസിം ഇബ്‌നു മുഹമ്മദിനോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഖലീഫ അബൂബക്ര്‍ (റ) വര്‍ഷം പൂര്‍ത്തിയാവാതെ യാതൊരു മുതലില്‍നിന്നും സകാത്ത് വസൂലാക്കാറുണ്ടായിരുന്നില്ല.
1مَا حَدَّثَ بِهِ أَيُّوبُ عَنْ نَافِعٍ عَنِ ابْنِ عُمَرَ قَالَ:مَنِ اسْتَفَادَ مَالاً فَلاَ زَكَاةَ فِيهِ حَتَّى يَحُولَ عَلَيْهِ الْحَوْلُ عِنْدَ رَبِّهِ.- رَوَاهُ التِّرْمِذِيُّ: 633
ഇബ്‌നുഉമറില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: ആര്‍ക്കെങ്കിലും വല്ല മുതലും കരഗതമായാല്‍ ആ മുതലിന് ഉടമയുടെ കൈവശം ഒരു വര്‍ഷം തികഞ്ഞെങ്കിലല്ലാതെ അതിന് സകാത്ത് ബാധകമാവുകയില്ല (ഈ ഹദീസ് ശൈഖ് അല്‍ബാനി സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു).
مَا أَخْرَجَهُ أَبُو عُبَيْدٍ بِسَنَدِهِ عَنْ عَبْدِ اللهِ أَنَّهُ قَالَ: مَنِ اسْتَفَادَ مَالًا فَلاَ زَكَاةَ فِيهِ حَتَّى يَحُولَ عَلَيْهِ الْحَوْلُ.قَالَ أَبُو عُبَيْدٍ: وَكَذَلِكَ حَدِيثٌ يُرْوَى عَنْ طَارِقِ بْنِ شِهَابٍ. - كِتَابُ الأَمْوَالِلِأَبِي عُبَيْدٍ: 1/504
അബ്ദുല്ലയില്‍നിന്നും തന്റെ സനദോടുകൂടി അബൂഉബൈദ് ഉദ്ധരിക്കുന്നു: ''ആര്‍ക്കെങ്കിലും വല്ല മുതലും കരഗതമായാല്‍, അതിന് വര്‍ഷം തികയുന്നതുവരെ അവന് അതില്‍ സകാത്ത് ഇല്ല.'' താരിഖ് ഇബ്‌നുശിഹാബില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസും ഇപ്രകാരമുണ്ട്.
مَا أَخْرَجَهُ أَحْمَدُ عَنْ عَلِيٍّ، قَالَ: « لَيْسَ فِي مَالٍ زَكَاةٌ حَتَّى يَحُولَ عَلَيْهِ الْحَوْلُ».- رَوَاهُ أَحْمَدُ: 1265، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ:حَدِيثٌ صَحِيحٌ.
അലി(റ)യില്‍നിന്നുള്ള ഒരു നിവേദനം ഇമാം അഹ്‌മദ് ഉദ്ധരിച്ചത് ഇങ്ങനെ കാണാം: അലി(റ) പറഞ്ഞിരിക്കുന്നു: ''വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ഒരു സമ്പത്തിലും സകാത്തില്ല'' ധഅഹ്‌മദ്: 1265പ. ഈ ഹദീസ് സ്വഹീഹ് ആണെന്ന് ശൈഖ് ശുഐബുല്‍ അര്‍നാഊത്വ് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.
وَمِنْهَا مَا ذَكَرَهُ التِّرْمِذِيُّ بِإِجْمَالٍ، حَيْثُ قَالَ: وَقَدْ رُوِىَ عَنْ غَيْرِ وَاحِدٍ مِنْ أَصْحَابِ النَّبِىِّ صَلَّى الله عَليْهِ وسَلَّمَ أَنْ لاَ زَكَاةَ فِى الْمَالِ الْمُسْتَفَاد حَتَّى يَحُولَ عَلَيْهِ الْحَوْلُ.- التِّرْمِذِيُّ: بَابُ مَا جَاءَ لاَ زَكَاةَ عَلَى الْمَالِ الْمُسْتَفَاد حَتَّى يَحُولَ عَلَيْهِ الْحَوْلُ.
അഭിപ്രായങ്ങളെല്ലാം സംഗ്രഹിച്ചുകൊണ്ട് ഇമാം തിര്‍മിദി പറയുന്നു:
''ആര്‍ജിത സമ്പത്തിന് വര്‍ഷം തികയുന്നതുവരെ സകാത്തില്ലെന്ന് ഒന്നിലധികം സ്വഹാബിമാരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു'' 'ആര്‍ജിതസ്വത്തില്‍ വര്‍ഷം തികയുന്നതുവരെ സകാത്തില്ല' എന്ന അധ്യായത്തില്‍ തിര്‍മിദി ഉദ്ധരിച്ചത്.
أَخْبَرَنَا الشَّافِعِىُّ أَخْبَرَنَا مَالِكٌ عَنِ ابْنِ عُقْبَةَ عَنِ الْقَاسِمِ بْنِ مُحَمَّدٍ قَالَ: لَمْ يَكُنْ أَبُو بَكْرٍ رَضِىَ اللَّهُ عَنْهُ يَأْخُذُ مِنْ مَالٍ زَكَاةً حَتَّى يَحُولَ عَلَيْهِ الْحَوْلُ.- الْبَيْهَقِيُّ.
ഖാസിം ഇബ്‌നുമുഹമ്മദ് പറഞ്ഞതായി ഇബ്‌നു ഉഖ്ബ വഴി ഇമാം മാലികില്‍നിന്നും ഇമാം ശാഫിഈ ഉദ്ധരിക്കുന്നു: ''വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ അബൂബക്ര്‍ സിദ്ദീഖ് (റ) ഒരു മുതലില്‍നിന്നും സകാത്ത് വാങ്ങിയിരുന്നില്ല.''
أَوْرَدَ أَبُو عُبَيْدٍ عَنْ قَطَنِ بْنِ فُلاَنٍ، قَالَ : مَرَرْتُ بِوَاسِطَ زَمَنَ عُمَرَ بْنِ عَبْدِ الْعَزِيزِ ، فَقَالُوا: قُرِئَ عَلَيْنَا كِتَابُ أَمِيرِ الْمُؤْمِنِينَ: أَنْ لاَ تَأْخُذُوا مِنْ أَرْبَاحِ التُّجَّارِ شَيْئًا، حَتَّى يَحُولَ عَلَيْهَا الْحَوْلُ.- كِتَابُ الأَمْوَالِلِأَبِي عُبَيْدٍ: 1144
അബൂഉബൈദ് ഖത്വനിബ്‌നു ഫുലാനില്‍നിന്നും ഉദ്ധരിക്കുന്നു; അദ്ദേഹം പറയുന്നു: ''ഉമര്‍റുബ്‌നു അബ്ദില്‍അസീസിന്റെ കാലത്ത് ഞാന്‍ 'വാസിത്വ്' വഴി കടന്നുപോവുകയുണ്ടായി. അപ്പോള്‍ 'വര്‍ഷം തികയുന്നതുവരെ, കച്ചവടക്കാരുടെ ലാഭത്തില്‍നിന്നും നിങ്ങള്‍ സകാത്ത് സ്വീകരിക്കരുത്' എന്ന അമീറുല്‍ മുഅ്മിനീന്റ ഉത്തരവ് ഞങ്ങള്‍ക്ക് വിളംബരം ചെയ്യപ്പെടുകയുണ്ടായി എന്ന് അവിടെയുള്ളവര്‍ പറയുകയുണ്ടായി.
وَرَوَى حَدِيثًا آخَرَ بِالْمَعْنَى نَفْسِهِ، فَقَالَ: حَدَّثَنَا مُعَاذٌ، عَنِ ابْنِ عَوْنٍ، قَالَ: أَتَيْتُ الْمَسْجِدَ، وَقَدْ قُرِئَ الْكِتَابُ، فَقَالَ صَاحِبٌ لِي: لَوْ شَهِدْتَ كِتَابَ عُمَرَ بْنِ عَبْدِ الْعَزِيزِ فِي أَرْبَاحِ التُّجَّارِ أَنْ لاَ يُعْرَضَ لَهَا حَتَّى يَحُولَ عَلَيْهَا الْحَوْلُ. وَعَقَّبَ أُبُو عُبَيْدٍ عَلَى ذَلِكَ بِقَولِهِ: أَفَلَسْتَ تَرَى أَنَّ عُمَرَ اسْتَأْنَفَ بِالرِّبْحِ حَوْلًا، وَلَمْ يَضُمَّهُ إِلَى أَصْلِ الْمَالِ، ثُمَّ يُزَكِّيهِ مَعًا؟ فَإِذَا كَانَ لاَ يَرَى أَنْ يَضُمَّ نَمَاءَ الْمَالِ إِلَيْهِ وَهُوَ مِنْهُ، فَالْفَائِدَةُ – يَعْنِي الْمَالُ الْمُسْتَفَادُ - مِنْ ذَلِكَ أَبْعَدُ.. الأَمْوَالِلِأَبِي عُبَيْدٍ: 1145.
ഇതേ അര്‍ഥത്തിലുള്ള മറ്റൊരു ഹദീസും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇബ്‌നുഔനില്‍നിന്നും മുആദ് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: ഞാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ അവിടെ ഉത്തരവ് വായിച്ചുകേള്‍പ്പിക്കപ്പെട്ടു. അപ്പോള്‍ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: 'കച്ചവടക്കാരുടെ ലാഭത്തിന്റെ സകാത്തുമായി ബന്ധപ്പെട്ട് അവക്കൊന്നും വര്‍ഷം തികയുന്നതുവരെ സകാത്ത് വസൂലാക്കാന്‍ പാടില്ല എന്ന അമീറുല്‍ മുഅ്മിനീന്റ ഉത്തരവെങ്ങാനും താങ്കള്‍ കേട്ടിരുന്നുവെങ്കില്‍..... !' ശേഷം അബൂഉബൈദ് തുടരുന്നു: ഇവിടെ കച്ചവടക്കാര്‍ക്ക് കിട്ടുന്ന ലാഭം മുതലിനോട് ചേര്‍ത്ത് ലാഭത്തിനും മുതലിനും കൂടി ഒരുമിച്ച് സകാത്ത് കൊടുക്കണമെന്ന് പറയാതെ, ലാഭത്തിന്റെ തന്നെ വര്‍ഷം കണക്കാക്കണം എന്ന് ഉമറുബ്‌നു അബ്ദില്‍അസീസ് ഉത്തരവ് ഇറക്കിയത് നീ കണ്ടില്ലേ.
വര്‍ഷം പൂര്‍ത്തിയാവുക എന്ന ശര്‍ത്വ് അംഗീകരിച്ചില്ലെങ്കില്‍?
ഇവിടെ വര്‍ഷം പൂര്‍ത്തിയാവണമെന്നു കുറിക്കുന്ന ഹദീസുകളും തദടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വെച്ച നിബന്ധനയും തള്ളുന്നവര്‍ അകപ്പെടുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്. അതെന്തെന്നാല്‍ ആയുസ്സില്‍ ഒരു തവണ മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്ന് പറയേണ്ടിവരുമെന്നതാണത്. കാര്‍ഷിക വിളകളെപ്പോലെ. കാരണം കാര്‍ഷിക വിളകള്‍ക്ക് വിളകൊയ്യുമ്പോഴാണ് സകാത്ത് കൊടുക്കേണ്ടത്. അതുതന്നെ ഒറ്റത്തവണ കൊടുത്താല്‍മതി. ഒരാള്‍ പത്തു ക്വിന്റല്‍ നെല്ല് കൊയ്തയുടനെ അതിന്റെ സകാത്ത് കൊടുത്താല്‍ പിന്നെ എത്രകാലം പത്തായത്തില്‍ സൂക്ഷിച്ചാലും പിന്നീട് അതിന് വീണ്ടും സകാത്ത് കൊടുക്കേണ്ടതില്ല. എന്നാല്‍ പത്തു ലക്ഷം രൂപക്ക് ഒരാള്‍ ഒരു തവണ സകാത്ത് കൊടുത്തുവെന്നിരിക്കട്ടെ, എന്നിട്ട് ബാക്കിയുള്ള തുക അടുത്ത വര്‍ഷവും അതേപടി അവശേഷിപ്പുണ്ടെങ്കില്‍ അതിന് വീണ്ടും കൊടുക്കണമെന്നാണ് നിയമം. അങ്ങനെ നിസ്വാബ് തികഞ്ഞ തുക എത്രവര്‍ഷം കൈയിലിരിക്കുന്നുവോ അത്രയും വര്‍ഷം സകാത്ത് കൊടുത്തുകൊണ്ടേയിരിക്കണം. കാര്‍ഷികവിളകള്‍ക്ക് പത്തുശതമാനം കൊടുക്കുമ്പോള്‍ ഇവിടെ രണ്ടര ശതമാനം കൊടുത്താല്‍മതി.
ഒരിക്കല്‍ സകാത്ത് കൊടുത്ത ശമ്പളത്തിന് അടുത്ത വര്‍ഷം വീണ്ടും സകാത്ത് നല്‍കണമെന്നതിന് ഈ തള്ളിയ ഹദീസുകളല്ലാതെ വേറെ യാതൊരു തെളിവും അവര്‍ക്ക് സമര്‍പ്പിക്കാനില്ല എന്നതാണ് കൗതുകം.
ചുരുക്കത്തില്‍, വര്‍ഷം പൂര്‍ത്തിയാകല്‍ നിബന്ധനയില്ലെന്നു വാദിക്കുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ യാതൊരു പ്രമാണവുമില്ല എന്നതാണ് വസ്തുത. തെളിവെന്ന നിലയില്‍ അവര്‍ സമര്‍പ്പിക്കുന്നതെല്ലാം ഭൂരിപക്ഷത്തിന്റെ തെളിവുകള്‍ക്ക് മുമ്പില്‍ നിഷ്പ്രഭമാകാന്‍ മാത്രമേയുള്ളൂ. കാരണം അവര്‍ക്ക് ആകെയുള്ളത് ഒന്നോ രണ്ടോ, ഏറിയാല്‍ മൂന്നോ, സ്വഹാബിമാരുടെ അഭിപ്രായം മാത്രമാണ്. ഖുര്‍ആനോ ഹദീസോ ഒന്നുമല്ല. മറുഭാഗത്താകട്ടെ സ്വീകാര്യയോഗ്യമായ പ്രവാചകവചനങ്ങള്‍ -യഥാര്‍ഥത്തില്‍ അവ മാത്രം മതി, കൂടാതെ അതിനെ സാധൂകരിക്കുന്ന ഖുലഫാഉര്‍റാശിദുകളുടെ നടപടിക്രമങ്ങളും അതുപോലെ മുന്‍ഗാമികളും പിന്‍ഗാമികളുമായ നാലു മദ്ഹബുകളുടെയടക്കമുള്ള മഹാന്മാരായ ഇമാമുകളുടെയും ഫുഖഹാക്കളുടെയുമെല്ലാം ഏകകണ്ഠമായ അഭിപ്രായവും. കൂടാതെ ആധുനിക പണ്ഡിതന്മാരും ലോകാടിസ്ഥാനത്തിലുള്ള ഫിഖ്ഹ് അക്കാദമികളും ഈ കാര്യം ചര്‍ച്ച ചെയ്യുകയും ഇതില്‍ യോജിക്കുകയും ചെയ്തിരിക്കുന്നു.
പ്രായോഗിക പ്രയാസങ്ങള്‍
കിട്ടിയ ഉടനെ കൊടുക്കണമെന്ന വാദം പ്രായോഗികരംഗത്തും ഒരുപാട് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു എന്നു കാണാം. ഉദാഹരണമായി പത്തുലക്ഷം രൂപ പ്രതിമാസം വരുമാനമുള്ള ഒരു വ്യക്തി (ചിലര്‍ അതിലേറെ വാങ്ങിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം) അതിന് കിട്ടിയ ഉടനെ രണ്ടര ശതമാനമായ സംഖ്യ (ഇരുപത്തിഅയ്യായിരം രൂപ) സകാത്ത് കൊടുത്താല്‍ ബാക്കിയുള്ള ഒമ്പത് ലക്ഷത്തി എഴുപത്തിഅയ്യായിരത്തില്‍നിന്നും അദ്ദേഹത്തിന്റെ ഒരു മാസത്തെ ചെലവും കഴിച്ച് എട്ടു ലക്ഷം മിച്ചമുണ്ടെന്നിരിക്കട്ടെ, എങ്കില്‍ പിറ്റേ വര്‍ഷം അതേ തീയതി ആകുമ്പോള്‍ ആ എട്ടു ലക്ഷത്തിനു വീണ്ടും അദ്ദേഹം സകാത്ത് കൊടുക്കേണ്ടിവരും. കൂടാതെ ആ മാസം അദ്ദേഹം വാങ്ങിക്കുന്ന ശമ്പളമായ പത്തു ലക്ഷത്തിന് വേറെയും സകാത്ത് കൊടുക്കേണ്ടിവരും. അതിന്റെ പിറ്റേ വര്‍ഷം വലിയ തുക പ്രതിമാസം കൈപ്പറ്റുന്ന വ്യക്തി മാസംതോറും പല വിധത്തിലുള്ള സകാത്ത് കൊടുക്കേണ്ടിവരും. കാരണം വര്‍ഷം തികയുന്നതിന് അനുസരിച്ച് സകാത്ത് കൊടുക്കണം എന്ന വിഷയത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രായോഗികമായ ഇസ്‌ലാമിലെ സകാത്ത് ഒരിക്കലും ഇത്ര സങ്കീര്‍ണമാവുകയില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഇതൊക്കെ പരിഗണിച്ചാണ് ഇത്തരം വരുമാനമുള്ളവര്‍ വര്‍ഷത്തില്‍ ഒരു നിശ്ചിത സമയം നിര്‍ണയിക്കുകയും അങ്ങനെ തന്റെ കൈവശമുള്ള പണത്തിന് രണ്ടര ശതമാനം സകാത്ത് കൊടുക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും സൗകര്യമെന്ന് ആധുനിക പണ്ഡിതന്മാര്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇങ്ങനെ ചെയ്യുമ്പോഴും ഒരാള്‍ ലഭിച്ച എല്ലാ തുകക്കും ഒരു വര്‍ഷം തികഞ്ഞില്ല എന്ന് വന്നേക്കാമെങ്കിലും സ്ഥിരമായി അങ്ങനെ ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം അതൊരു പ്രയാസമായി തോന്നുകയില്ല.
1974-ല്‍ കുവൈത്തില്‍ നടന്ന ഒന്നാം സമ്മേളനത്തില്‍ ശമ്പളത്തിന്റെ സകാത്ത് ചര്‍ച്ചക്ക് വിഷയീഭവിക്കുകയുണ്ടായി.
قَرَارُ مُؤْتَمَرِ الزَّكَاةِ الأَوَّلِ. هَذَا وَقَدْ عُرِضَتْ هَذِهِ المَسْأَلَةُ لِلبَحْثِ عَلَى المُشَارِكِينَ فِي مُؤْتَمَرِ الزَّكَاةِ الأَوَّلِ عَامَ (١٩٨٤ م)، فِي الْكُوَيْتِ، وَأَصْدَرُوا فِي شَأْنِهِ التَّوْصِيَةَ التَّالِيَةَ:
ثَالِثًا: ((زَكَاةُ الأُجُورِ وَالرَّوَاتِبِ وَأَرْبَاحِ المِهَنِ الحُرَّةِ وَسَائِرِ المَكَاسِبِ:
هَذَا النَّوْعُ مِنْ الأَمْوَالِ يُعْتَبَرُ رَيْعًا لِلقُوَى البَشَرِيَّةِ. لِلإِنْسَانِ أَنْ يُوَظِّفَهَا فِي عَمَلٍ نَافِعٍ، وَذَلِكَ كَأُجُورِ العُمَّالِ، وَرَوَاتِبِ المُوَظَّفِينَ، وَحَصِيلَةِ عَمَلِ الطَّبِيبِ وَالمُهَنْدِسِ وَنَحْوِهِمْ، وَمَثَلُهَا سَائِرُ المَكَاسِبِ مِنْ مُكَافَآتٍ وَغَيْرِهَا، وَهِيَ مَا لَمْ تَنْشَأْ مِنْ مُسْتَغَلٍّ مُعَيَّنٍ. وَهَذَا النَّوْعُ مِنْ المَكَاسِبِ ذَهَبَ
أَغْلَبُ الأَعْضَاءِ إِلَى أَنَّهُ لَيْسَ فِيهِ زَكَاةٌ حِينَ قَبْضِهِ، وَلَكِنَّهُ بِضَمِّهِ الَّذِي كَسَبَهِ إِلَى سَائِرِ مَا عِنْدَهُ مِنَ الأَمْوَالِ الزَّكَوِيَّةِ فِي النِّصَابِ وَالحَوْلِ، فَيُزْكِيهِ جَمِيعًا عِنْدَ تَمَامِ النِّصَابِ، وَمَا جَاءَ مِنْ هَذِهِ المَكَاسِبِ أَثْنَاءَ الحَوْلِ يُزَكِّي فِي آخَرِ الحَوْلِ، وَلَوْ لَمْ يَتَمَّ حَوْلٌ كَامِلٌ عَلَى كُلِّ جُزْءٍ مِنْهَا. وَمَا جَاءَ مِنْهَا وَلَمْ يَكُنْ عِنْدَ كَاسِبِهِ قَبْلَ ذَلِكَ نِصَابٌ يَبْدَأُ حَوْلُهُ مِنْ حِينِ تَمَامِ النِّصَابِ عِنْدَهُ، وَتَلْزَمُهُ الزَّكَاةُ عِنْدَ تَمَامِ الحَوْلِ مَنْ ذَلَكَ الوَقْتِ، وَنِسْبَةُ الزَّكَاةِ فِي ذَلِكَ رُبْعُ العُشْرِ (٥،٢٪) لِكُلِّ عَامٍ.
1984-ല്‍ കുവൈത്തില്‍ നടന്ന ഒന്നാം സകാത്ത് സമ്മേളനത്തില്‍ ശമ്പളത്തിന്റെ സകാത്ത് ചര്‍ച്ചക്ക് വിഷയീഭവിച്ചു.
മൂന്ന്: കൂലി, ശമ്പളം, സ്വതന്ത്ര അംഗീകൃത തൊഴില്‍ വേതനങ്ങള്‍ തുടങ്ങിയ സര്‍വീസ് മേഖലയിലെ വരുമാനങ്ങളുടെ സകാത്ത്:
ഇത്തരത്തിലുള്ള സമ്പത്തുകള്‍, ഓരോ മനുഷ്യനും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കാവുന്ന മനുഷ്യവിഭവശേഷിയിലൂടെ ലഭിക്കുന്ന വരുമാനമായിട്ടാണ് പരിഗണിക്കപ്പെടുക. തൊഴിലാളികളുടെ കൂലി, ഉദ്യോഗസ്ഥരുടെ ശമ്പളം, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങിയവരുടെ വേതനങ്ങള്‍, അതുപോലെ പാരിതോഷികങ്ങള്‍ പോലുള്ള മറ്റു വരുമാനങ്ങള്‍ എല്ലാം അതില്‍ പെടുന്നു. അപ്രകാരം ഏതെങ്കിലും നിര്‍ണിതമായ മൂലധനസംരംഭത്തില്‍നിന്നുള്ളതല്ലാത്ത, സമാനമായ എല്ലാ സമ്പാദ്യങ്ങളും ഈ വകുപ്പില്‍ പെടുന്നതാണ്.
ഇത്തരം സമ്പാദ്യങ്ങള്‍ സംബന്ധിച്ച്, സകാത്ത് കൈപ്പറ്റുന്ന സമയത്ത് സകാത്ത് നല്‍കേണ്ടതില്ല എന്നും മറിച്ച് അത് തന്റെ കൈവശമുള്ള മറ്റു മുതലുകളോട് ചേര്‍ത്ത് നിസ്വാബ് തികയുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്യുന്ന മുറക്ക് അവയ്‌ക്കെല്ലാം കൂടി ഒന്നിച്ച് സകാത്ത് നല്‍കിയാല്‍ മതി എന്നുമാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇങ്ങനെ ഒരുമിച്ചുചേര്‍ക്കുന്ന ധനത്തിന്റെ ഓരോ ഭാഗത്തിനും വര്‍ഷം പൂര്‍ത്തിയായിട്ടില്ലെങ്കിലും വര്‍ഷാവസാനത്തിലെ സകാത്തില്‍ അവ ഉള്‍പ്പെടുത്തേണ്ടതാണ്. ഇങ്ങനെ കൈവശം വരുന്ന മുതല്‍ നിസ്വാബ് തികഞ്ഞിട്ടില്ലെങ്കില്‍ എപ്പോഴാണോ നിസ്വാബ് തികയുന്നത് അപ്പോള്‍ മുതലാണ് വര്‍ഷം ആരംഭിക്കുക. അങ്ങനെ നിസ്വാബ് തികയുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്ത മുതലിന് രണ്ടര ശതമാനം സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്.
മാലുന്‍ മുസ്തഫാദ്: ആര്‍ജിത ധനം